തിരയുക

പരിശുദ്ധ വ്യാകുലമാതാവ്. പരിശുദ്ധ വ്യാകുലമാതാവ്. 

പാപ്പാ: വ്യാകുലമാതാവിൽ നിന്ന് നമുക്ക് പഠിക്കാം

ഫ്രാ൯സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

“ദൈവവുമായുള്ള ബന്ധത്തിൽ നാം നിലനിൽക്കുകയാണെങ്കിൽ ജീവിതം നമ്മെ സഹനങ്ങളിൽ നിന്ന്  ഒഴിവാക്കുമെന്നല്ല  മറിച്ച്, നന്മയുടെ ഒരു വലിയ ചക്രവാളം തുറന്നു വരികയും അതിന്റെ പൂർത്തീകരണത്തിലേക്ക് നീങ്ങുകയും ചെയ്യുമെന്ന് വ്യാകുലമാതാവിൽ നിന്ന് നമുക്ക് പഠിക്കാം.”

സെപ്റ്റംബർ 15ആം തിയതി വ്യാകുലമാതാവിന്റെ തിരുന്നാൾ ദിനത്തിൽ  ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ജർമ്മ൯, പോളിഷ്, അറബി എന്ന ഭാഷകളില്‍ പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെ വരുന്ന ട്വിറ്റര്‍ അനുയായികൾ പാപ്പാ പങ്കുവയ്ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ വായിക്കുന്നു.

  

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 September 2023, 14:42