തിരയുക

പൊതു സന്ദർശന വേളയിൽ ഫ്രാൻസിസ് പാപ്പാ ഒരു കൊച്ചുകുട്ടിയോടൊപ്പം പൊതു സന്ദർശന വേളയിൽ ഫ്രാൻസിസ് പാപ്പാ ഒരു കൊച്ചുകുട്ടിയോടൊപ്പം   (ANSA)

ലോകത്തിന്റെ വെല്ലുവിളികൾക്കു നടുവിൽ കാഴ്ചക്കാരാകാതെ ജീവിക്കുന്നവരാകാം:പാപ്പാ

സെപ്റ്റംബർ മാസം പതിമൂന്നാം തീയതി ഫ്രാൻസിസ് പാപ്പാ പങ്കുവച്ച ട്വിറ്റർ സന്ദേശം

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി

ലോകത്തിന്റെ സമാധാനം കാംക്ഷിക്കുന്നവരായി നമ്മെ തന്നെ സമർപ്പിക്കുമ്പോൾ ലോകം ഉയർത്തുന്ന വെല്ലുവിളികൾക്കും ബുദ്ധിമുട്ടുകൾക്കും മുൻപിൽ നാം കാഴ്ചക്കാരായി നിൽക്കാതെ, കര്‍മ്മോദ്യുക്തരായി  നിലക്കൊള്ളണമെന്ന് ഫ്രാൻസിസ് പാപ്പാ ഓർമ്മിപ്പിച്ചു. സെപ്റ്റംബർ പതിമൂന്നാം തീയതി സമൂഹമാധ്യമമായ ട്വിറ്ററിൽ പങ്കുവച്ച സന്ദേശത്തിലാണ് പാപ്പാ ഈ ആശയം അടിവരയിട്ടു പറഞ്ഞത്.

സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്:

"നമ്മുടെ കാലഘട്ടത്തിലെ നിരവധി വെല്ലുവിളികൾക്കും ബുദ്ധിമുട്ടുകൾക്കുമെതിരെ നമുക്ക് #ഒരുമിച്ചു  പ്രാർത്ഥിക്കാം. നമ്മൾ വെറുതെയിരിക്കുന്ന കാഴ്ചക്കാരായി തുടരരുത്. പകരം, കൂടുതൽ നീതിയും സമാധാനവും ഉള്ള ഒരു ലോകത്തിനായി നമുക്ക് സജീവമായി സ്വയം സമർപ്പിക്കാം. #പൊതുകൂടിക്കാഴ്ച

IT: #PreghiamoInsieme dinanzi alle numerose sfide e difficoltà del nostro tempo. Non restiamo spettatori, ma impegniamoci attivamente per un mondo più giusto e pacifico. #UdienzaGenerale

EN: Let us #PrayTogether in the face of the many challenges and difficulties of our age. We should not remain idle spectators. Rather, may we actively engage for a more just and peaceful world. #GeneralAudience

#ഒരുമിച്ചു പ്രാർത്ഥിക്കാം എന്ന ഹാഷ്‌ടാഗോടുകൂടി എഴുതപ്പെട്ട  ഫ്രാൻസിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം  അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ പങ്കുവയ്ക്കപ്പെട്ടു

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 September 2023, 14:56