തിരയുക

ഫ്രാൻസീസ് പാപ്പാ മംഗോളിയയിൽ, ജീവകാരുണ്യപ്രവർത്തകരുമായുള്ള കൂടിക്കാഴ്ചാ വേളയിൽ, 04/09/23 ഫ്രാൻസീസ് പാപ്പാ മംഗോളിയയിൽ, ജീവകാരുണ്യപ്രവർത്തകരുമായുള്ള കൂടിക്കാഴ്ചാ വേളയിൽ, 04/09/23  

പാപ്പാ: “കാരുണ്യ സദനം”, സഭയുടെ നിർവ്വചനം !

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം: സർവ്വരേയും സമാശ്ലഷിക്കുന്ന ഭവനമാകാൻ വിളിക്കപ്പെട്ട സഭ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കരുണയുടെ ഭവനം എന്നീ രണ്ടു വാക്കുകളിൽ സഭയുടെ നിർവ്വചനം അടങ്ങിയിരിക്കുന്നുവെന്ന് മാർപ്പാപ്പാ.

തൻറെ മംഗോളിയ സന്ദർശനത്തിൻറെ സമാപനദിനമായിരുന്ന തിങ്കളാഴ്ച (04/09/23) മംഗോളിയ (#Mongolia) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇപ്രകാരം ഉദ്ബോധിപ്പിക്കുന്നത്.

പാപ്പാ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്:

“ കാരുണ്യ ഭവനം. ഹൃദയത്തെ ഉത്തേജിപ്പിക്കുകയും ചലിപ്പിക്കുകയും ചെയ്യുന്ന സ്നേഹം, അതായത്, തൻറെ ഭവനത്തിൽ നാം സഹോദരീ സഹോദരന്മാരായിരിക്കണമെന്ന് അഭിലഷിക്കുന്ന പിതാവിൻറെ ആർദ്ര സ്നേഹം, അനുഭവിക്കാൻ കഴിയുന്നതും സ്വാഗതം ചെയ്യുന്നതുമായ ഒരു ഭവനമാകാൻ വിളിക്കപ്പെട്ടിരിക്കുന്ന സഭയുടെ നിർവ്വചനം ഈ രണ്ടു പദങ്ങളിൽ അടങ്ങിയിരിക്കുന്നു. #മംഗോളിയ.”

വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: Casa della Misericordia. In queste due parole c’è la definizione della Chiesa, chiamata a essere dimora accogliente dove tutti possono sperimentare un amore, che smuove e commuove il cuore: l’amore tenero del Padre, che ci vuole fratelli e sorelle nella sua casa. #Mongolia

EN: The House of Mercy. Those two words contain the definition of the Church, called to be a home where all are welcome and all can experience a love that stirs and moves the heart: the tender love of the Father, who wants us to be brothers and sisters in his house. #Mongolia

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 September 2023, 12:44