തിരയുക

പരിസ്ഥിതിയെയും പൊതുഭവനത്തെയും സംരക്ഷിക്കുക പരിസ്ഥിതിയെയും പൊതുഭവനത്തെയും സംരക്ഷിക്കുക 

പാപ്പാ: പരിസ്ഥിതിയ്ക്കെതിരെ ചെയ്ത പാപങ്ങളോർത്ത് പശ്ചാത്തപിക്കുക !

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം: സൃഷ്ടിയുടെ സമയം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മാലിന്യം കുറയ്ക്കുന്നതും അനാവശ്യ ഉപഭോഗം ഒഴിവാക്കുന്നതുമായ ജീവിതശൈലി സ്വീകരിക്കാൻ പാപ്പാ ക്ഷണിക്കുന്നു.

പരിസ്ഥിതി സംരക്ഷണത്തിനും പൊതുഭവനത്തിൻറെ പരിപാലനത്തിനും വേണ്ടി സവിശേഷമാം വിധം പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നതിന് ആഗോളക്രൈസ്തവ സമൂഹം, പതിവുപോലെ ഇക്കൊല്ലവും സെപ്റ്റംബർ 1 മുതൽ വിശുദ്ധ ഫ്രാൻസീസ് അസ്സീസിയുടെ തിരുന്നാൾ ദിനമായ ഒക്ടോബർ 4 വരെ “സൃഷ്ടിയുടെകാലം” എന്നപേരിൽ പ്രത്യേക ആചരണം നടത്തുന്ന പശ്ചാത്തലത്തിൽ  “സൃഷ്ടിയുടെകാലം” (#SeasonOfCreation)  എന്ന ഹാഷ്ടാഗോടുകൂടി ശനിയാഴ്‌ച (16/09/23) കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ക്ഷണം ഉള്ളത്.

പാപ്പായുടെ പ്രസ്തുത ട്വിറ്റർ സന്ദേശം ഇപ്രകാരമാണ്:

“എൻറെ സഹോദരൻ, എക്യുമെനിക്കൽ പാത്രിയാർക്കീസ് ​​ബാർത്തലോമൊയൊ ഓർമ്മപ്പെടുത്തുന്നതുപോലെ, നമ്മുടെ "പാരിസ്ഥിതിക പാപങ്ങളിൽ" നമുക്ക് പശ്ചാത്തപിക്കാം. മാലിന്യവും അനാവശ്യ ഉപഭോഗവും  കുറഞ്ഞ ഒരു ജീവിതശൈലി, ദൈവകൃപയുടെ സഹായത്താൽ, നമുക്ക്  സ്വീകരിക്കാം. #സൃഷ്ടിയുടെകാലം.”

വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

“നീതിയും ശാന്തിയും ഒഴുകട്ടെ”  എന്നതാണ് ഇക്കൊല്ലം “സൃഷ്ടിയുടെകാലം” ആചരണത്തിൻറെ വിചിന്തന പ്രമേയം. “നീതി ജലം പോലെ ഒഴുകട്ടെ; സത്യം ഒരിക്കലും വറ്റാത്ത നീർച്ചോല പോലെയും” - ആമോസ് പ്രവാചകൻറെ പുസ്തകം അഞ്ചാം അദ്ധ്യാത്തിലെ ഇരുപത്തിനാലാമത്തെതായ ഈ വാക്യത്തിൽ അധിഷ്ഠിതമാണ് ഈ വിചിന്തന പ്രമേയം.

IT: Pentiamoci dei nostri “peccati ecologici”, come avverte il mio fratello, il Patriarca Ecumenico Bartolomeo. Con l’aiuto della grazia di Dio, adottiamo stili di vita con meno sprechi e meno consumi inutili. #TempoDelCreato

EN: Let us repent of our “ecological sins”, as my brother, Ecumenical Patriarch Bartholomew, has urged. With the help of God’s grace, let us adopt lifestyles marked by less waste and unnecessary consumption. #SeasonOfCreation

 

 

 

 

 

 

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 September 2023, 18:50