തിരയുക

The Daughters of Divine Zeal and the Rogationists of the Heart of Jesus എന്ന രണ്ട് സന്യാസ സഭാംഗങ്ങളുടെ പൊതുസമ്മേളനത്തിൽ പങ്കെടുത്തവർ പാപ്പായുമായി കൂടിക്കാഴ്ച നടത്തുന്നു. The Daughters of Divine Zeal and the Rogationists of the Heart of Jesus എന്ന രണ്ട് സന്യാസ സഭാംഗങ്ങളുടെ പൊതുസമ്മേളനത്തിൽ പങ്കെടുത്തവർ പാപ്പായുമായി കൂടിക്കാഴ്ച നടത്തുന്നു.  (VATICAN MEDIA Divisione Foto)

പാപ്പാ: ദൈവവിളികൾക്കായി പ്രാർത്ഥിക്കുക

The Daughters of Divine Zeal and the Rogationists of the Heart of Jesus എന്ന രണ്ട് സന്യാസ സഭാംഗങ്ങളുടെ പൊതുസമ്മേളനത്തിൽ പങ്കെടുത്തവർ വത്തിക്കാനിൽ സെപ്റ്റംബർ പതിനെട്ടാം തിയതി പാപ്പയുമായി കൂടിക്കാഴ്ച നടത്തി.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

The Daughters of Divine Zeal and the Rogationists of the Heart of Jesus എന്ന സന്യാസിനി സഭാംഗങ്ങളുടെ പൊതുസമ്മേളനത്തിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്യുകയും അവരുടെ സമർപ്പിത ജീവിതത്തിൽ പ്രാർത്ഥനയുടെ പ്രാധാന്യം പാപ്പാ ഊന്നിപ്പറയുകയും ചെയ്തു.

മത്തായിയുടെ സുവിശേഷ ഭാഗത്തിൽ വിളവധികം വേലക്കാരോ ചുരുക്കം;  വിളഭൂമിയിലേക്ക് വേലക്കാരെ അയക്കാ൯ വിളവിന്റെ നാഥനോടു പ്രാർത്ഥിക്കാ൯ ആവശ്യപ്പെട്ട ക്രിസ്തു മൊഴികളെ അനുസ്മരിച്ച പാപ്പാ അവരുടെ സ്ഥാപകനായ വിശുദ്ധ അന്നിബെൽസിന് ഈ തിരുവചനം പ്രചോദിതമായിരുന്നുവെന്നും പറഞ്ഞു. ശരീരത്തിലും ആത്മാവിലും ദരിദ്രരെ സഹായിക്കുന്നതിനായി തന്റെ ജീവിതത്തെ സമർപ്പിക്കാൻ വിശുദ്ധ അന്നിബെൽസിനെ പ്രേരിപ്പിച്ചതും ഈ തിരുവചനമായിരുന്നുവെന്നും പാപ്പാ കൂട്ടിചേർത്തു. ദൈവവിളിക്കായി പ്രാർത്ഥിക്കുന്നതിനുള്ള അവരുടെ പ്രതിബദ്ധതയും പാപ്പാ അടിവരയിട്ടു.

വിശുദ്ധ അന്നിബെൽസിന്റെ  ജീവിതത്തിന്റെയും വിളിയുടെയും കേന്ദ്രബിന്ദു പ്രാർത്ഥനയാണെന്ന് ഫ്രാൻസിസ് പാപ്പാ ഊന്നിപ്പറഞ്ഞു, പ്രാർത്ഥനയിലൂടെ വ്യക്തികൾക്ക് അവരുടെ സ്വന്തം ജീവിത ലക്ഷ്യത്തെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കാൻ കഴിയുമെന്ന് എടുത്തുകാണിച്ചു. നിർണ്ണായക നിമിഷങ്ങളിലും തീരുമാനങ്ങളിലും കർത്താവിന്റെ മാർഗ്ഗനിർദേശം തേടിക്കൊണ്ട് കർത്താവുമായി ദൈനംദിനവും വിപുലവുമായ സംഭാഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പാപ്പാ ഊന്നിപ്പറഞ്ഞു.

സമർപ്പണം, കരിസ്മാറ്റിക് സ്വത്വം, സാഹോദര്യ കൂട്ടായ്മ, ദൗത്യം തുടങ്ങിയ സമർപ്പിത ജീവിതത്തിന്റെ നിർണ്ണായക വശങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള അവരുടെ പൊതുസമ്മേളനങ്ങളിലെ പ്രമേയങ്ങളെ  അഭിനന്ദിച്ച പാപ്പാ ദൈവവിളികൾക്കും, വ്യക്തിപരമായ നിയോഗങ്ങൾക്കും വേണ്ടിയുള്ള പ്രാർത്ഥനകൾ ഉൾപ്പെടെ അവരുടെ പ്രധാന പ്രവർത്തനങ്ങൾ തുടരാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

അവരുടെ സമർപ്പണത്തെയും സാക്ഷ്യത്തെയും പ്രശംസിക്കുകയും അവരുടെ ദൗത്യത്തിൽ ഏകീകൃത പ്രാർത്ഥനയുടെ ശക്തിക്ക് ഫ്രാൻസിസ് പാപ്പാ ഊന്നൽ നൽകുകയും ചെയ്തു. ദൈവവിളക്കായുള്ള അവരുടെ പ്രാർത്ഥനകളിൽ സ്ഥിരോത്സാഹം പുലർത്താനും അവരുടെ പ്രാർത്ഥനകളിലും തന്നെ ഓർക്കാനും അഭ്യർത്ഥിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 September 2023, 16:09