തിരയുക

റോം രൂപതയുടെ മുപ്പത്തിനാലാം പ്രിഫെക്ചറിൽ നിന്നുള്ള 35 ഓളം പുരോഹിതരുമായി കൂടിക്കാഴ്ച നടത്തുന്ന പാപ്പാ. റോം രൂപതയുടെ മുപ്പത്തിനാലാം പ്രിഫെക്ചറിൽ നിന്നുള്ള 35 ഓളം പുരോഹിതരുമായി കൂടിക്കാഴ്ച നടത്തുന്ന പാപ്പാ.   (ANSA)

ഫ്രാ൯സിസ് പാപ്പാ സാന്താ മരിയ ദെല്ലാ സലൂത്തേ ഇടവക സന്ദർശിച്ചു

സെപ്റ്റംബർ 28 ന് ഉച്ചതിരിഞ്ഞ് ഫ്രാ൯സിസ് പാപ്പാ റോമിലെ ഒരു ഇടവക സന്ദർശിച്ചതായി വത്തിക്കാ൯ വാർത്താ വിനിമയ കാര്യാലയം ഡയറക്ടർ മത്തേയോ ബ്രൂണി വെളിപ്പെടുത്തി.

സി.റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

റോമാ രൂപതയുടെ മുപ്പത്തിനാലാം പ്രിഫെക്ചറിൽ നിന്നുള്ള 35 ഓളം പുരോഹിതരുമായി കൂടിക്കാഴ്ച നടത്താൻ പാപ്പാ തലസ്ഥാനത്തെ പ്രാന്തപ്രദേശമായ പ്രീമാവാല്ലേ പരിസരത്തുള്ള സാന്താ മരിയ ദെല്ലാ സലൂത്തേ ഇടവക സന്ദർശിച്ചു. റോമാ രൂപതയുടെ സഹായ മെത്രാ൯ മോൺ. ബാൽദോ റെയ്നയും ഇടവക വികാരിയും, ഇടവക സഹവികാരിയും പാപ്പായെ സ്വാഗതം ചെയ്തു. അജപാലന വെല്ലുവിളികളും പ്രാദേശിക പ്രശ്നങ്ങളും കേന്ദ്രീകരിച്ചുള്ള കൂടികാഴ്ച സാഹോദര്യ സംവാദത്തിന്റെ ചൈതന്യത്തിലാണ് നടന്നത്. വൈകിട്ട് ആറുമണിയോടെയാണ് ഫ്രാൻസിസ് പാപ്പാ വത്തിക്കാനിലേക്ക് മടങ്ങിയത്.

ഫ്രാൻസിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തിയ പുരോഹിതർ മുപ്പത്തിനാലാം പ്രിഫെക്ചറിൽ നിന്നുള്ളവരാണെന്നും അവരോടൊപ്പം രൂപതയുടെ പടിഞ്ഞാറൻ മേഖലയിൽ നിന്നുള്ള പ്രിഫെക്റ്റുകളിലെ വൈദീകരും സന്നിഹിതരായിരുന്നുവെന്നും സൂചിപ്പിക്കുന്ന ഒരു പ്രസ്താവന റോമിലെ വികാരിയേറ്റ് പുറത്തിറക്കി. യുവാക്കളുടെ ബുദ്ധിമുട്ടുകളും സാമൂഹിക ബഹിഷ്കരണവും അടയാളപ്പെടുത്തിയ പ്രാദേശിക മേഖലയുമായി ബന്ധപ്പെട്ടതുൾപ്പെടെയുള്ള ഇടയ വെല്ലുവിളികളെ കേന്ദ്രീകരിച്ചാണ് ചർച്ചകൾ നടന്നതെന്ന് മോൺ. റെയ്ന ഊന്നിപ്പറഞ്ഞു.

അടുത്തിടെ മിഷേൽ മരിയ കൗസോ, റോസെല്ല നാപ്പിനി എന്നിവരുടെ കൊലപാതകങ്ങൾ നടന്നതും ഫ്രാ൯സിസ് പാപ്പായുടെ  ഈ പ്രിഫെക്ചർ സന്ദർശനത്തിന്റെ കാരണമായി വികാരിയേറ്റിന്റെ പ്രസ്താവനയിൽ പറയുന്നു. 17 കാരിയായ മിഷേൽ മരിയ കോസോ ജൂണിൽ സഹപാഠിയുടെ മാരകമായ കുത്തേറ്റാണ് മരിച്ചത്. 52 കാരിയും നഴ്സുമായ റോസെല്ല നാപ്പിനിയെ സെപ്റ്റംബറിൽ പ്രീമാവാല്ലേ പരിസരത്തെ ഒരു കെട്ടിട പ്രവേശന കവാടത്തിൽ വച്ച് മുൻപങ്കാളി കുത്തിക്കൊല്ലുകയായിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 September 2023, 14:15