തിരയുക

2023 സിനഡിന്റെ ലോഗോ 2023 സിനഡിന്റെ ലോഗോ  

സിനഡൽ സഭ ജീവൻ പ്രദാനം ചെയ്യുന്നു:ഫ്രാൻസിസ് പാപ്പാ

ആസന്നമാകുന്ന സഭാസിനഡിന്റെ പ്രാധാന്യം എടുത്തുകാട്ടിക്കൊണ്ട് സെപ്റ്റംബർ മാസം പത്തൊൻപതാം തീയതി ഫ്രാൻസിസ് പാപ്പാ പങ്കുവച്ച ട്വിറ്റർ സന്ദേശം

ഫാ.ജിനു ജേക്കബ് ,വത്തിക്കാൻ സിറ്റി 

"ഒരു സിനഡൽ സഭയ്ക്ക്: കൂട്ടായ്മ, പങ്കാളിത്തം, ദൗത്യം" എന്ന പ്രമേയത്തോടെ ഒക്ടോബർ മാസം ആരംഭിക്കുന്ന കത്തോലിക്കാ സഭാസിനഡിന്റെ ആദ്യ സമ്മേളനത്തിന് മുന്നോടിയായി എപ്രകാരം സിനഡൽ സഭ സഭാമക്കളുടെയും, മറ്റുള്ളവരുടെയും ജീവിതത്തിൽ സ്വാധീനം ചെലുത്തുന്നുവെന്ന് സെപ്റ്റംബർ മാസം പത്തൊൻപതാം തീയതി ചൊവ്വാഴ്ച്ച ഫ്രാൻസിസ് പാപ്പാ പങ്കുവച്ച ട്വിറ്റർ  സന്ദേശത്തിൽ വെളിപ്പെടുത്തുന്നു. ചുറ്റുപാടുമായുള്ള സസ്യലതാദികൾക്ക് എപ്രകാരം ഒരു നദി ജീവൻ പകർന്നു കൊടുക്കുന്നുവോ, അതുപോലെ സിനഡൽ ജീവദായകമായ ഒരു അനുഭവമാണെന്ന് പാപ്പാ അടിവരയിട്ടു പറയുന്നു.

സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്:

"ഒരു നദി അതിന്റെ ചുറ്റുപാടുകൾക്ക് ജീവന്റെ ഉറവിടമായിരിക്കുന്നതുപോലെ, നമ്മുടെ സിനഡൽ സഭ നമ്മുടെ പൊതു ഭവനത്തിനും അതിലെ എല്ലാ നിവാസികൾക്കും ജീവന്റെ ഉറവിടമായിരിക്കണം"

IT: Come un fiume è fonte di vita per l’ambiente che lo circonda, così la nostra Chiesa sinodale dev’essere fonte di vita per la casa comune e per tutti coloro che vi abitano. #TempoDelCreato

EN: Just as a river is a source of life for the environment surrounding it, so our synodal Church must be a source of life for our common home and all its inhabitants. #SeasonofCreation

സമൂഹമാധ്യമമായ ട്വിറ്ററിലൂടെ എഴുതപ്പെടുന്ന പാപ്പായുടെ  ഹ്രസ്വസന്ദേശങ്ങൾക്ക് പതിനായിരക്കണക്കിന് ആളുകളാണ് വായനക്കാരായും, പങ്കുവയ്ക്കുന്നവരായും ഈ ലോകം മുഴുവൻ ഉള്ളത്. ഒപ്പം ഏറ്റവും കൂടുതൽ അനുയായികൾ ഉള്ള ലോകനേതാക്കളുടെ ട്വിറ്റർ അക്കൗണ്ടുകളിൽ പ്രഥമസ്ഥാനം അലങ്കരിക്കുന്നതും പാപ്പായുടേതാണ് . കൃത്രിമബുദ്ധിശാസ്ത്രത്തിന്റെയും, പ്രയുക്തതയുടെയും ആധിക്യം നിറഞ്ഞ ലോകത്തിൽ ട്വിറ്റർ ആശയങ്ങൾ വളരെയധികം മനുഷ്യമനസ്സുകളെ സ്വാധീനിക്കുന്നുമുണ്ട്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 September 2023, 14:10