പരിസ്ഥിതി സംരക്ഷണത്തിനായി വീണ്ടും ശബ്ദമുയർത്തി പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ഭൂമിയിൽ ജീവൻ സമൃദ്ധമായി ഉണ്ടാകുവാൻ വേണ്ടി പ്രവർത്തിക്കാൻ ഏവരെയും ആഹ്വാനം ചെയ്‌ത് ഫ്രാൻസിസ് പാപ്പാ. ക്രിസ്തുവിന്റെ അനുയായികൾ എന്ന നിലയിൽ, നമ്മുടെ പൊതുഭവനമായ ഭൂമി വീണ്ടും ജീവനാൽ നിറയാൻ വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യാൻ, സെപ്റ്റംബർ 28 വ്യാഴാഴ്ച നൽകിയ ട്വിറ്റർ സന്ദേശത്തിലൂടെയാണ് പാപ്പാ ആഹ്വാനം ചെയ്‌തത്.
"ഈ സൃഷ്ടിയുടെ സമയത്തിൽ, ക്രിസ്തുവിന്റെ അനുയായികൾ എന്ന നിലയിൽ പരസ്പരം പങ്കുവച്ചുള്ള നമ്മുടെ സിനഡൽ പാതയിൽ, നമ്മുടെ പൊതുഭവനം ഒരിക്കൽക്കൂടി ജീവൽസമൃദ്ധമാകുവാൻ വേണ്ടി, ജീവിക്കുകയും, പ്രവർത്തിക്കുകയും, പ്രാർത്ഥിക്കുകയും ചെയ്യാം" എന്നതായിരുന്നു പാപ്പായുടെ സന്ദേശം. "സൃഷ്ടിയുടെ സമയം" (#SeasonofCreation) എന്ന ഹാഷ്‌ടാഗോടുകൂടിയാണ് പ്രകൃതിസംരക്ഷണത്തിനും പരിപാലനത്തിനുമായുളള ഈ ആഹ്വാനം പാപ്പാ നൽകിയത്.
5 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
EN: In this #SeasonofCreation, as followers of Christ on our shared synodal journey, let us live, work and pray that our common home will teem with life once again.
IT: In questo #TempoDelCreato, come seguaci di Cristo nel nostro cammino sinodale, viviamo, lavoriamo e preghiamo perché la nostra casa comune abbondi nuovamente di vita.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: