തിരയുക

തീപിടുത്തത്തിൽ കത്തിനശിച്ച കെട്ടിടാവശിഷ്ടങ്ങൾ തീപിടുത്തത്തിൽ കത്തിനശിച്ച കെട്ടിടാവശിഷ്ടങ്ങൾ   (AFP or licensors)

സെമെ ക്രാകെ തീപിടുത്തത്തിൽ പ്രാർത്ഥനകളറിയിച്ച് ഫ്രാൻസിസ് പാപ്പാ

സെപ്റ്റംബർ 23 നു സെമെ ക്രാകെയിൽ ഉണ്ടായ ദാരുണമായ തീപിടുത്തത്തിൽ ഇരകളായവരുടെ കുടുംബങ്ങൾക്ക് പ്രാർത്ഥനകൾ അറിയിച്ച് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിന്റെ കൈയൊപ്പോടുകൂടി ഫ്രാൻസിസ് പാപ്പാ ടെലിഗ്രാം സന്ദേശമയച്ചു

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി

പാശ്ചാത്യ ആഫ്രിക്കയിലെ ബെനിൻ രാഷ്ട്രത്തിലെ സെമെ ക്രാകെയിൽ സെപ്റ്റംബർ 23 ആം തീയതി ഉണ്ടായ വൻ  തീപിടുത്തത്തിൽ ഇരകളായവരുടെ കുടുംബങ്ങൾക്ക് തന്റെ പ്രാർത്ഥനകളും, സാമീപ്യവും അറിയിച്ച് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിന്റെ കൈയൊപ്പോടുകൂടി പോർത്തോ നോവോ മെത്രാൻ മോൺസിഞ്ഞോർ അരിസ്റ്റിധേ ഗോൺസാലോയ്ക്ക് ഫ്രാൻസിസ് പാപ്പാ ടെലിഗ്രാം സന്ദേശമയച്ചു. 

നിരോധിത ഇന്ധനങ്ങളുടെ രഹസ്യ ഡിപ്പോ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് സെമെ-ക്രാക്കെയിൽ തീപിടുത്തമുണ്ടായത്. രണ്ട് കുട്ടികൾ ഉൾപ്പെടെ  35 ഓളം ആളുകളാണ് ഇരകളായത്. 

ഉറ്റവരുടെ വേദനയിൽ വിഷമിക്കുന്ന എല്ലാവരോടും ചേർന്ന് അവരുടെ ദുഃഖത്തിൽ പരിശുദ്ധ പിതാവും പങ്കുചേരുന്നുവെന്ന് സന്ദേശത്തിൽ പറയുന്നു.മരണപ്പെട്ട ആളുകളുടെ ആത്മാക്കളെ ദൈവത്തിന്റെ കാരുണ്യത്തിനു ഭരമേല്പിക്കുകയും , പരിക്കേറ്റവർ എത്രയും വേഗം സൗഖ്യം പ്രാപിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു.

നൈജീരിയയുമായി അതിർത്തി പങ്കിടുന്ന ആഫ്രിക്കൻ രാജ്യമാണ് ബെനിൻ. ദുരന്തത്തിൽ അകപ്പെട്ട എല്ലാവരെയും, രാജ്യം  മുഴുവനെയും പരിശുദ്ധ കന്യകാമറിയത്തിന് ഭരമേല്പിക്കുകയും ദൈവത്തിന്റെ അനുഗ്രഹം എല്ലാവരുടെയും മേൽ ചൊരിയപ്പെടുവാനും പാപ്പാ പ്രാർത്ഥിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 September 2023, 14:40