തിരയുക

ഫ്രാൻസിസ് പാപ്പായും ബെൽജിയം രാജാവും രാജ്ഞിയും ഫ്രാൻസിസ് പാപ്പായും ബെൽജിയം രാജാവും രാജ്ഞിയും  (ANSA)

ബെൽജിയത്തെ ക്രൈസ്തവവിശ്വാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഫ്രാൻസിസ് പാപ്പായും രാജകുടുംബവും

ബെൽജിയത്തെ രാജാവിനെയും സഹധർമ്മിണിയേയും ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ സ്വീകരിച്ച അവസരത്തിൽ, ഇരുകൂട്ടരും തമ്മിൽ നടന്ന സഭാസംബന്ധിയും, രാഷ്ട്രീയ, അന്തർദേശീയ ചർച്ചകളെക്കുറിച്ച് വത്തിക്കാൻ പത്രക്കുറിപ്പിറക്കി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

പരിശുദ്ധ സിംഹാസനവും ബെൽജിയവും തമ്മിലുള്ള നല്ല ബന്ധവും, ക്രൈസ്തവ, കത്തോലിക്കാ വിശ്വാസങ്ങൾക്ക് ബെൽജിയത്തുള്ള പ്രാധാന്യവും ചർച്ച ചെയ്‌ത്‌ ഫ്രാൻസിസ് പാപ്പായും, ബെൽജിയം രാജകുടുംബവുമായുള്ള കൂടിക്കാഴ്ച. സെപ്റ്റംബർ 14 വ്യാഴാഴ്ച രാവിലെ വത്തിക്കാനിലെത്തിയ ബെൽജിയം രാജാവ് ഫിലിപ്, അദ്ദേഹത്തിന്റെ സഹധർമ്മിണി രാജ്ഞി മത്തിൽദ് എന്നിവരെ അപ്പസ്തോലിക കൊട്ടാരത്തിൽ സ്വീകരിച്ച പാപ്പാ ഇരുവരുമായും ഏതാണ്ട് ഇരുപത് മിനിറ്റുകൾ നീണ്ട സംഭാഷണത്തിലേർപ്പെട്ടു.

പാപ്പായുമൊത്തുള്ള കൂടിക്കാഴ്ചയെത്തുടർന്ന്, വത്തിക്കാനും, മറ്റു രാജ്യങ്ങളും, അന്താരാഷ്ട്രസംഘടനകളുമായുള്ള ബന്ധങ്ങൾ സംബന്ധിച്ച കാര്യങ്ങൾക്കായുള്ള കാര്യദർശി, ആർച്ച്ബിഷപ് പോൾ റിച്ചാർഡ് ഗാല്ലഗറും രാജകുടുംബവുമായി ചർച്ച നടത്തി.

പാപ്പായുമായുള്ള സംഭാഷണത്തിനിടെ, ഇരു രാജ്യങ്ങളും തമ്മിലുള്ള നല്ല ബന്ധങ്ങളും, ക്രൈസ്‌തവ, കത്തോലിക്കാ വിശ്വാസങ്ങൾക്ക് ബെൽജിയത്തുള്ള  പ്രാധാന്യവും ചർച്ച ചെയ്യപ്പെട്ടു. ദേശീയ, അന്തർദേശീയ കാര്യങ്ങളെക്കുറിച്ച് നടന്ന സംഭാഷണത്തിൽ, ആഫ്രിക്ക നേരിടുന്ന പ്രശ്നങ്ങൾ, ഉക്രൈനിലെ യുദ്ധം, ജനതകൾക്കിടയിൽ സമാധാനം സ്ഥാപിക്കുന്നതിനുവേണ്ടിയുള്ള ശ്രമങ്ങൾ തുടങ്ങിയവയും പരാമർശിക്കപ്പെട്ടു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 September 2023, 16:07