വത്തിക്കാൻ നയതന്ത്ര, പ്രോട്ടോക്കോൾ വിഭാഗങ്ങളിൽ പുതിയ നിയമനങ്ങൾ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
വത്തിക്കാൻ നയതന്ത്രവിഭാഗം ആളുകൾക്ക് വേണ്ടിയുള്ള സ്റ്റേറ്റ് സെക്രെട്ടറിയേറ്റിന്റെ വിഭാഗത്തിന്റെ പുതിയ അണ്ടർ സെക്രട്ടറിയേയും, സ്റ്റേറ്റ് സെക്രട്ടറിയേറ്റ് പ്രോട്ടോക്കോൾ വിഭാഗത്തിന്റെ പുതിയ തലവനെയും ഫ്രാൻസിസ് പാപ്പാ നിയമിച്ചു.
ഇതുവരെ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയേറ്റ് പ്രോട്ടോക്കോൾ വിഭാഗം മേധാവിയായിരുന്ന മോൺസിഞ്ഞോർ ജോസഫ് മർഫിയെ, വത്തിക്കാൻ നയതന്ത്രവിഭാഗം ആളുകൾക്ക് വേണ്ടിയുള്ള സ്റ്റേറ്റ് സെക്രെട്ടറിയേറ്റിന്റെ വിഭാഗത്തിൽ അണ്ടർ സെക്രട്ടറിയായി പാപ്പാ നിയമിച്ചു.
അയർലണ്ട് സ്വദേശിയും വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയേറ്റ് അംഗവുമാണ് മോൺസിഞ്ഞോർ ജോസഫ് മർഫി.
അതേസമയം മോൺസിഞ്ഞോർ ഹവിയെർ ദൊമിങ്കോ ഫെർണാണ്ടസ് ഗോൺസാലസിനെ പ്രോട്ടോക്കോൾ വിഭാഗത്തിന്റെ പുതിയ തലവനായും പരിശുദ്ധ പിതാവ് നിയമിച്ചു. ഇതുവരെ വത്തിക്കാനും മറ്റു രാജ്യങ്ങളും അന്താരാഷ്ട്രസംഘടനകളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായുള്ള സ്റ്റേറ്റ് സെക്രട്ടറിയേറ്റ് വിഭാഗത്തിൽ സേവനം ചെയ്തു വരികയായിരുന്നു അദ്ദേഹം.
സെപ്റ്റംബർ 14 വ്യാഴാഴ്ചയാണ് ഇരു നിയമനങ്ങളും സംബന്ധിച്ച വിവരങ്ങൾ സ്റ്റേറ്റ് സെക്രട്ടറിയേറ്റ് പുറത്തുവിട്ടത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: