തിരയുക

ഫ്രാൻസീസ് പാപ്പാ റോമിലെ വിശുദ്ധ മേരി മേജർ ബസിലിക്കയിൽ. ഫ്രാൻസീസ് പാപ്പാ റോമിലെ വിശുദ്ധ മേരി മേജർ ബസിലിക്കയിൽ. 

പാപ്പാ, കൃതജ്ഞതാഭരിത ഹൃദയവുമായി പരിശുദ്ധ അമ്മയുടെ പവിത്ര സന്നിധാനത്തിൽ !

പാപ്പായുടെ മംഗോളിയ സന്ദർശനം പര്യവസാനിച്ചു, മടങ്ങിയെത്തിയ പാപ്പാ കന്യകാമറിയത്തിനു മുന്നിൽ പ്രാർത്ഥനാഞ്ജലിയുമായി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

തൻറെ മംഗോളിയ സന്ദർശനാന്തരം ഫ്രാൻസീസ് പാപ്പാ തിങ്കളാഴ്‌ച (04/09/23) റോമിലെ വിശുദ്ധ മേരി മേജർ ബസിലിക്കയിലെത്തി പരിശുദ്ധ മറിയത്തിന് നന്ദിയർപ്പിച്ചു.

ഓരോ വിദേശ അജപാലനസന്ദർശനത്തിനു മുമ്പും പിമ്പും ഫ്രാൻസീസ് പാപ്പാ, ഈ ബസിലിക്കയിൽ, “റോമൻ ജനതയുടെ രക്ഷ” അഥവാ, “സാളൂസ് പോപുളി റൊമാനി” (Salus populi romani) എന്ന അഭിധാനത്തിൽ വണങ്ങപ്പെടുന്ന കന്യകാമറിയത്തിൻറെ സവിധത്തിലെത്തി പ്രാർത്ഥിക്കാറുണ്ട്.

മംഗോളിയയിലെ ഉലൻബാത്തർ വേദിയാക്കി ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 4 (31/08-04/09/23) വരെ പാപ്പാ നടത്തിയ ഈ ഇടയസന്ദർശനം പാപ്പായുടെ നാല്പത്തിമൂന്നാം വിദേശ അപ്പൊസ്തോലിക പര്യടനമായിരുന്നു. “ഒരുമിച്ചു പ്രത്യാശിക്കുക” എന്നതായിരുന്നു ഈ ഇടയസന്ദർശനത്തിൻറെ മുദ്രാവാക്യം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 September 2023, 12:50