തിരയുക

മൊറോക്കോയിലെ ഭുകമ്പബാധിത മറക്കേഷിൽ രക്ഷാ പ്രവർത്തകർ, 09/09/23 മൊറോക്കോയിലെ ഭുകമ്പബാധിത മറക്കേഷിൽ രക്ഷാ പ്രവർത്തകർ, 09/09/23  (AFP or licensors)

മൊറോക്കൊയിൽ വൻ ഭൂകമ്പദുരന്തം, പാപ്പായുടെ അനുശോചനം!

സെപ്റ്റംബർ 8-ന് വെള്ളിയാഴ്ച രാത്രി മൊറോക്കോയിലെ മറക്കേഷ് പ്രദേശം പ്രഭവകേന്ദ്രമായുണ്ടായ ഭൂകമ്പ ദുരന്തം ആയിരത്തിലേറെപ്പേരുടെ ജീവനപഹരിക്കുകയും അനേകരെ പരിക്കേൽപ്പിക്കുകയും വൻ നാശനഷ്ടങ്ങൾ വിതയ്ക്കുകയും ചെയ്തു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഉത്തരാഫ്രിക്കൻ നാടായ മൊറോക്കോയിൽ അനേകരുടെ ജീവനപഹരിച്ച ഭൂകമ്പദുരന്തത്തിൽ മാർപ്പാപ്പാ തൻറെ ദുഃഖം രേഖപ്പെടുത്തി.

ഈ പ്രകൃതിദുരന്തത്തിനിരകളായവരോട് പാപ്പാ ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും മരണമടഞ്ഞവരുടെ ആത്മശാന്തിക്കായും മുറിവേറ്റവരുടെ സുഖപ്രാപ്തിക്കായും തങ്ങളുടെ പ്രിയപ്പെട്ടവരുടെ വേർപാടിൽ കേഴുന്നവർക്ക് സമാശ്വാസവും മൊറോക്കോയ്ക്ക് കരുത്തും ലഭിക്കുന്നതിനായും   ദൈവത്തോട് പ്രാർത്ഥിക്കുകയും ചെയ്യുന്നുവെന്ന് വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ അനുശോചന സന്ദേശത്തിൽ അറിയിക്കുന്നു.

സെപ്റ്റംബർ 8-ന് വെള്ളിയാഴ്ച രാത്രി മൊറോക്കോയിലെ മറക്കേഷ് പ്രദേശം പ്രഭവകേന്ദ്രമായുണ്ടായ ഭൂകമ്പ ദുരന്തം ആയിരത്തിലേറെപ്പേരുടെ ജീവനപഹരിക്കുകയും അനേകരെ പരിക്കേൽപ്പിക്കുകയും വൻ നാശനഷ്ടങ്ങൾ വിതയ്ക്കുകയും ചെയ്തു. ഭൂകമ്പ മാപനിയായ റിക്ടെർ സ്കെയിലിൽ 7 രേഖപ്പെടുത്തിയ അതിശക്തമായ ഭൂമികുലുക്കമാണുണ്ടായത്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 September 2023, 17:36