തിരയുക

വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ പാപ്പാ ചാക്രികലേഖനം ഒപ്പുവയ്ക്കുന്നു വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ പാപ്പാ ചാക്രികലേഖനം ഒപ്പുവയ്ക്കുന്നു  

ദൈവീക ശക്തിയാൽ സ്വാതന്ത്ര്യം മനുഷ്യമനസുകളെ ഭരിക്കട്ടെ: പാപ്പാ

വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമന്റെ ഭൂമിയിൽ സമാധാനം (pacem in terris) എന്ന ചാക്രിക ലേഖനത്തിന്റെ അറുപതാം വാർഷികത്തോടനുബന്ധിച്ച് സാമൂഹ്യ ശാസ്ത്ര പൊന്തിഫിക്കൽ അക്കാദമിയും,ഓസ്ലോയിലെ സമാധാനനിരീക്ഷണ ഇൻസ്റ്റിട്യൂട്ടും സംയുക്തമായി നടത്തുന്ന സമ്മേളനത്തിൽ സംബന്ധിക്കുന്നവർക്ക് ഫ്രാൻസിസ് പാപ്പാ സന്ദേശം നൽകി

ഫാ.ജിനു ജേക്കബ് ,വത്തിക്കാൻ സിറ്റി 

അരക്ഷിതമായ സമാധാനവിഘ്ന ഹേതുക്കളായ യുദ്ധങ്ങളുടെയും, ആക്രമണങ്ങളുടെയും മുന്നറിയിപ്പ് നൽകുന്ന വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമന്റെ ഭൂമിയിൽ സമാധാനം (pacem in terris) എന്ന ചാക്രിക ലേഖനത്തിന്റെ അറുപതാം വാർഷികത്തോടനുബന്ധിച്ച് സാമൂഹ്യ ശാസ്ത്ര പൊന്തിഫിക്കൽ അക്കാദമിയും,ഓസ്ലോയിലെ സമാധാനനിരീക്ഷണ ഇൻസ്റ്റിട്യൂട്ടും സംയുക്തമായി നടത്തുന്ന സമ്മേളനത്തിൽ സംബന്ധിക്കുന്നവർക്ക് ഫ്രാൻസിസ് പാപ്പാ സന്ദേശം നൽകി.

സന്ദേശത്തിൽ യുദ്ധങ്ങളാൽ കലുഷിതമായ ഒരു ലോകത്തിൽ ചാക്രികലേഖനം നൽകുന്ന മുന്നറിയിപ്പുകൾ എത്രയോ അർത്ഥവത്താണെന്ന് പാപ്പാ എടുത്തുപറഞ്ഞു.1962  ൽ നടന്ന അണ്വായുധ നശീകരണത്തിന്റെ സാഹചര്യത്തിൽ എഴുതപ്പെട്ട ചാക്രികലേഖനത്തിലെ വേദനിപ്പിക്കുന്ന വാക്കുകൾ ഇന്നത്തെ ആധുനിക ആയുധ ശേഖരത്തിൽ നശിപ്പിക്കപ്പെടുന്ന ബന്ധങ്ങളുടെ നേർക്കാഴ്ചയാണെന്ന് പാപ്പാ എടുത്തു പറഞ്ഞു.

അതിനാൽ സായുധസേനകളുടെ പിൻബലത്തോടെയല്ല രാഷ്ട്രങ്ങൾ തമ്മിലും, വ്യക്തികൾ തമ്മിലുമുള്ള ബന്ധങ്ങൾ വളർത്തേണ്ടത് മറിച്ച് ശരിയായ ചിന്തകളും, സത്യവും , നീതിയും, പരസ്പരസഹകരണവും ഊട്ടിയുറപ്പിക്കുന്ന അടിസ്ഥാനതത്വങ്ങളിൽ അടിയുറപ്പിച്ചാവണമെന്നും പാപ്പാ പറഞ്ഞു. 

 അണ്വായുധരഹിതമായ ഒരുലോകം സാധ്യമാണെന്നും, അത് ഇന്നിന്റെ അവശ്യമെന്നും പാപ്പാ അടിവരയിട്ടു സൂചിപ്പിച്ചു. ആവശ്യമില്ലാത്ത ക്ലേശങ്ങൾ ഒഴിവാക്കുവാൻ , ius gentium അഥവാ അന്താരാഷ്‌ട്ര നിയമമെന്ന റോമൻ ആശയം നിലവിൽ വരണമെന്നും പാപ്പാ ആഹ്വാനം ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 September 2023, 14:22