തിരയുക

"ഇയോ കപിത്താനോ" ചിത്രത്തിനു പ്രചോദനമായ അനുഭവം നേരിട്ട മമദൗ കൗവാസി. "ഇയോ കപിത്താനോ" ചിത്രത്തിനു പ്രചോദനമായ അനുഭവം നേരിട്ട മമദൗ കൗവാസി. 

പ്രശസ്ത സംവിധായകൻ മത്തേയോ ഗാരോണെ പാപ്പായെ സന്ദർശിച്ചു

വത്തിക്കാനിൽ പേപ്പൽ വസതിയായ സാന്താ മാർത്തയിൽ ഇന്നലെ ഉച്ചതിരിഞ്ഞ് നടന്ന പ്രത്യേക കൂടിക്കാഴ്ചയിൽ പ്രശസ്ത സംവിധായകൻ മത്തേയോ ഗാരോണെയെയും "ഇയോ കപ്പിത്താനോ" എന്ന ചിത്രത്തിൽ അഭിനയിച്ച ഏതാനും പേരെയും ഫ്രാൻസിസ് പാപ്പാ സ്വാഗതം ചെയ്തു.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

ഫ്രാൻസിസ് പാപ്പായും പ്രശസ്ത ഇറ്റാലിയൻ ചലച്ചിത്രകാരനും "ഇയോ കപ്പിത്താനോ" യുടെ ചിത്രീകരണത്തിൽ ഉൾപ്പെട്ട പ്രതിഭാധനരായ അഭിനേതാക്കളും തമ്മിലുള്ള ഒരു സുപ്രധാന കൂടിക്കാഴ്ച്ചയായിരുന്നു സാന്താ മാർത്തയിൽ ഇന്നലെ ഉച്ചതിരിഞ്ഞ് നടന്ന കൂടിക്കാഴ്ച. ശക്തമായ തിരകഥയും ചിന്തോദ്ദീപകമായ പ്രമേയങ്ങളും കാരണം ഈ ചിത്രം ശ്രദ്ധയും പ്രശംസയും പിടിച്ചുപറ്റിയിരുന്നു.

വത്തിക്കാനിലെ ആശയ വിനിമയത്തിനായുള്ള ഡികാസ്റ്ററി സംഘടിപ്പിച്ച ഒരു സവിശേഷ സംരംഭത്തിന്റെ  മുന്നോടിയായാണ് ഈ കൂടിക്കാഴ്ച നടന്നത്. ഇന്നലെ വൈകുന്നേരം 6:00 ന് വത്തിക്കാൻ ഫിലിം ലൈബ്രറിയിൽ " ഇയോ പ്പിത്താനോ" യുടെ പ്രത്യേക പ്രദർശനം നടന്നു.

സംവിധായകനായ മത്തേയോ ഗാരോണെയും, ചിത്രത്തിലെ ചില പ്രധാന അഭിനേതാക്കളും, ചിത്രത്തിനു പ്രചോദനമായ അനുഭവം നേരിട്ട മമദൗ കൗവാസിയും  ചിത്രപ്രദർശനത്തിൽ സന്നിഹിതരായിരുന്നു. "ഇയോ കപിത്താനോ" എന്ന ചിത്രം പ്രധാനപ്പെട്ട സാമൂഹിക പ്രശ്നങ്ങളുടെ പര്യവേക്ഷണത്തിനും മനുഷ്യന്റെ പുനരുജ്ജീവനത്തിനായുള്ള  പാലായനത്തിന്റെ ദുരിതങ്ങൾ  ലോകമെമ്പാടുമുള്ള പ്രേക്ഷകരുമായി പങ്കു വയ്ക്കുന്നതിനും ഉപകരണമായി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 September 2023, 12:40