തിരയുക

അഭയാർത്ഥിയായി വന്ന ഒരു കുഞ്ഞിനെ അമ്മയോടൊപ്പം ഫ്രാൻസിസ് പാപ്പാ ആശീർവദിക്കുന്നു അഭയാർത്ഥിയായി വന്ന ഒരു കുഞ്ഞിനെ അമ്മയോടൊപ്പം ഫ്രാൻസിസ് പാപ്പാ ആശീർവദിക്കുന്നു   (Vatican Media)

കുടിയേറ്റദുരന്തങ്ങളിൽ നിസ്സംഗത പുലർത്തരുത്: ഫ്രാൻസിസ് പാപ്പാ

മെഡിറ്ററേനിയൻ കടലിൽ ഉണ്ടായ കപ്പലപകടത്തിൽ മരണമടഞ്ഞ കുടിയേറ്റക്കാരായ സഹോദരങ്ങൾക്ക് തന്റെ പ്രാർത്ഥനയും, വേദനയും പങ്കുവച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പാ പങ്കുവച്ച ട്വിറ്റർ സന്ദേശം.

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി 

മെഡിറ്ററേനിയൻ കടലിൽ ഉണ്ടായ കുടിയേറ്റക്കാരുടെ ജീവഹാനിക്ക് ഇടയാക്കിയ കപ്പലപകടത്തിൽ തന്റെ അഗാധമായ ദുഃഖം രേഖപ്പെടുത്തിക്കൊണ്ട്  ആഗസ്റ്റ് മാസം പത്താം തീയതി, വ്യാഴാഴ്ച, ഫ്രാൻസിസ് പാപ്പാ സമൂഹ മാധ്യമമായ ട്വിറ്ററിൽ ഹ്രസ്വസന്ദേശം പങ്കുവച്ചു.

ട്വിറ്റർ സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്:

"മെഡിറ്ററേനിയൻ കടലിൽ കുടിയേറ്റക്കാർ ഉൾപ്പെട്ട കപ്പൽ ദുരന്തത്തെപ്പറ്റിയുള്ള  വാർത്ത വളരെ സങ്കടത്തോടെയാണ് ഞാൻ ശ്രവിച്ചത്. ഈ ദുരന്തങ്ങളിൽ നാം  നിസ്സംഗത പുലർത്തരുത്. ഇരകളായവർക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം."

IT: Ho appreso con dolore la notizia di un nuovo naufragio di migranti nel Mediterraneo. Non rimaniamo indifferenti davanti a queste tragedie e preghiamo per le vittime e i loro familiari.

EN: With sorrow I heard about the news of the shipwreck involving migrants in the Mediterranean Sea. Let us not remain indifferent to these tragedies, and let us pray for the victims and their families.

സമൂഹമാധ്യമമായ ട്വിറ്ററിലൂടെ എഴുതപ്പെടുന്ന പാപ്പായുടെ  ഹ്രസ്വസന്ദേശങ്ങൾക്ക് പതിനായിരക്കണക്കിന് ആളുകളാണ് വായനക്കാരായും, പങ്കുവയ്ക്കുന്നവരായും ഈ ലോകം മുഴുവൻ ഉള്ളത്. ഒപ്പം ഏറ്റവും കൂടുതൽ അനുയായികൾ ഉള്ള ലോകനേതാക്കളുടെ ട്വിറ്റർ അക്കൗണ്ടുകളിൽ പ്രഥമസ്ഥാനം അലങ്കരിക്കുന്നതും പാപ്പായുടേതാണ് . കൃത്രിമബുദ്ധിശാസ്ത്രത്തിന്റെയും, പ്രയുക്തതയുടെയും ആധിക്യം നിറഞ്ഞ ലോകത്തിൽ ട്വിറ്റർ ആശയങ്ങൾ വളരെയധികം മനുഷ്യമനസ്സുകളെ സ്വാധീനിക്കുന്നുമുണ്ട്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 August 2023, 13:49