തിരയുക

കൊല്ലപ്പെട്ട ഇക്വഡോർ പ്രസിഡന്റ് സ്ഥാനാർത്ഥിയായിരുന്ന  മിസ്റ്റർ ഫെർണാണ്ടോ വില്ലാവിസെൻസിയോ കൊല്ലപ്പെട്ട ഇക്വഡോർ പ്രസിഡന്റ് സ്ഥാനാർത്ഥിയായിരുന്ന മിസ്റ്റർ ഫെർണാണ്ടോ വില്ലാവിസെൻസിയോ  (ANSA)

അക്രമണങ്ങളെ ന്യായീകരിക്കാനാവില്ല:ഫ്രാൻസിസ് പാപ്പാ

ഇക്വഡോർ പ്രസിഡന്റ് സ്ഥാനാർത്ഥിയായിരുന്ന മിസ്റ്റർ ഫെർണാണ്ടോ വില്ലാവിസെൻസിയോയുടെ കൊലപാതകത്തിൽ ഫ്രാൻസീസ് പാപ്പായുടെ അനുശോചനവും പ്രാർത്ഥനയും അറിയിച്ചുകൊണ്ട് വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ ടെലിഗ്രാം സന്ദേശം അയച്ചു.

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി 

ഇക്വഡോർ പ്രസിഡന്റ് സ്ഥാനാർത്ഥിയായിരുന്ന  മിസ്റ്റർ ഫെർണാണ്ടോ വില്ലാവിസെൻസിയോയുടെ കൊലപാതകത്തിൽ  ഫ്രാൻസീസ് പാപ്പായുടെ അനുശോചനവും പ്രാർത്ഥനയും അറിയിച്ചുകൊണ്ട് വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ ക്വിറ്റോ ആർച്ച് ബിഷപ്പ്  മോൺസ്. ആൽഫ്രെഡോ ഹോസെ എസ്പിനോസ മത്തേവൂസ് , എസ്.ഡി.ബി.ക്ക് ടെലിഗ്രാം സന്ദേശം അയച്ചു.

സന്ദേശത്തിൽ ഫെർണാണ്ടോ വില്ലാവിസെൻസിയോയുടെ കുടുംബാഗങ്ങൾക്കും, സഹപ്രവർത്തകർക്കും അനുശോചനങ്ങൾ രേഖപ്പെടുത്തുന്നു.

അക്രമങ്ങൾ ഒരിക്കലും ന്യായീകരിക്കാനാവില്ലെന്നും, അക്രമങ്ങൾക്കിരയാവുന്നവരുടെ വേദനകളും കഷ്ടപ്പാടുകളും ഒരിക്കലും മായ്ക്കാൻ കഴിയില്ലെന്നും പാപ്പാ എടുത്തു പറഞ്ഞു. അതിനാൽ സമാധാനത്തിനു വേണ്ടി എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും പാപ്പാ അനുസ്മരിപ്പിച്ചു.

സന്ദേശത്തിന്റെ അവസാനത്തിൽ ഒരിക്കൽക്കൂടി രാഷ്ട്രത്തിന്റെ സമാധാനത്തിനായി പ്രാർത്ഥനകൾ നേർന്ന പാപ്പാ, എൽ ക്വിഞ്ച് മാതാവിന്റെ മധ്യസ്ഥതയിൽ എല്ലാവരെയും സമർപ്പിച്ചു. 

വില്ലാവിസെൻസോയെ നിത്യസമ്മാനത്തിനായി സ്വർഗീയപിതാവ് സ്വീകരിക്കട്ടെയെന്നും, അതിനായി ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിൽ നമ്മുടെ പ്രത്യാശയർപ്പിക്കാമെന്നുമുള്ള വാക്കുകളോടെയാണ് ടെലിഗ്രാം സന്ദേശം അവസാനിപ്പിക്കുന്നത്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 August 2023, 13:34