തിരയുക

ഫ്രാൻസീസ് പാപ്പാ ലിസ്ബണിൽ, യുവജന ദിന സന്നദ്ധസേവകരുമൊത്തു കൂടിക്കാഴ്ച നടത്തിയ വേളയിലെ ഒരു ദൃശ്യം ഫ്രാൻസീസ് പാപ്പാ ലിസ്ബണിൽ, യുവജന ദിന സന്നദ്ധസേവകരുമൊത്തു കൂടിക്കാഴ്ച നടത്തിയ വേളയിലെ ഒരു ദൃശ്യം 

സാഹോദര്യത്തിൻറെ യോദ്ധാക്കളാകാൻ യുവതയ്ക്ക് ധൈര്യം പകർന്ന് പാപ്പാ !

അനുവർഷം ആഗസ്റ്റ് 12-ന് ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ ആചരിക്കപ്പെടുന്ന ലോകയുവജനദിനത്തോട് അനുബന്ധിച്ച് ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം-

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

വലിയസ്വപ്നം കാണാനും ജീവിക്കാനും യുവജനത്തിന് പാപ്പാ പ്രചോദനം പകരുന്നു.

അനുവർഷം ആഗസ്റ്റ് 12-ന് ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ ആചരിക്കപ്പെടുന്ന ലോകയുവജനദിനത്തോട് അനുബന്ധിച്ച് ‘യുവജനദിനം’ (#YouthDay) എന്ന ഹാഷ്ടാഗോടുകൂടി ശനിയാഴ്‌ച (12/08/23)  കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ അവർക്ക് ധൈര്യം പകർന്നിരിക്കുന്നത്.

പാപ്പായുടെ പ്രസ്തുത ട്വിറ്റർ സന്ദേശം ഇപ്രകാരമാണ്:

“പ്രിയപ്പെട്ട യുവജനമേ, വലിയ സ്വപ്നം കാണാനും ജീവിക്കാനുമുള്ള ധൈര്യം ഒരിക്കലും നഷ്ടപ്പെടുത്തരുത്! പരിചരണ സംസ്കാരം സ്വന്തമാക്കുകയും, അത് പ്രചരിപ്പിക്കുകയും ചെയ്യുക; സാഹോദര്യത്തിൻറെ യോദ്ധാക്കളാകുക; ദൈവത്താലും നല്ല ഉപദേഷ്ടകരാലും നയിക്കപ്പെടാൻ നിങ്ങളെ സ്വയം അനുവദിച്ചുകൊണ്ട് ജീവിതത്തിലെ വെല്ലുവിളികളെ നിങ്ങൾ നേരിടുക. #യുവജനദിനം.”

വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: Cari giovani, non perdete mai il coraggio di sognare e di vivere in grande! Fate vostra la cultura della cura e diffondetela; diventate campioni di fraternità; affrontate le sfide della vita lasciandovi orientare da Dio e da buoni consiglieri. #YouthDay

EN: Dear young people, never lose your courage to dream big and to live life completely! Adopt the culture of care and spread it. Become champions of fraternity. Face life’s challenges by letting yourselves be guided by God and by good counsellors. #YouthDay

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 August 2023, 13:30