തിരയുക

 പെസഹാവ്യാഴാഴ്ച കാലുകഴുകൾ ശുശ്രൂഷയിൽ ജയിലിലെ അന്തേവാസികളുടെ കാലുകൾ കഴുകി ചുംബിക്കുന്ന ഫ്രാൻസിസ് പാപ്പാ പെസഹാവ്യാഴാഴ്ച കാലുകഴുകൾ ശുശ്രൂഷയിൽ ജയിലിലെ അന്തേവാസികളുടെ കാലുകൾ കഴുകി ചുംബിക്കുന്ന ഫ്രാൻസിസ് പാപ്പാ  

ശത്രുവിനെ പോലും സ്നേഹിക്കുകയെന്നത് വലിയ വെല്ലുവിളിയാണ്:പാപ്പാ

ക്രിസ്തീയസ്നേഹം വ്യക്തിജീവിതത്തിൽ ആവശ്യപ്പെടുന്ന വെല്ലുവിളികൾ എടുത്തു പറഞ്ഞുകൊണ്ട് ആഗസ്റ്റ് മാസം പതിനെട്ടാം തീയതി വെള്ളിയാഴ്ച്ച ഫ്രാൻസിസ് പാപ്പാ പങ്കുവച്ച ട്വിറ്റർ സന്ദേശം

ഫാ.ജിനു ജേക്കബ് തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി 

ക്രിസ്തീയ സ്നേഹം നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കുമ്പോൾ നാം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ശത്രുക്കളെ പോലും ഉൾക്കൊള്ളിച്ചു കൊണ്ട് എല്ലാവരെയും സ്നേഹിക്കുക എന്ന യേശുവിന്റെ വചനം അനുസരിക്കുക എന്നത്. അതിനാൽ ശത്രുക്കളെ സൃഷ്ടിക്കാതെ, സ്നേഹിക്കാൻ നമ്മെ സഹായിക്കുന്ന സഹോദരങ്ങളെ മാത്രം നേടുവാൻ ഓർമ്മിപ്പിച്ചു കൊണ്ട് സമൂഹ മാധ്യമമായ ട്വിറ്ററിൽ ആഗസ്റ്റ് മാസം പതിനെട്ടാം തീയതി വെള്ളിയാഴ്ച്ച ഫ്രാൻസിസ് പാപ്പാ ഹ്രസ്വ സന്ദേശം പങ്കുവച്ചു.

സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്:

"സ്വർഗീയ പിതാവിന്റെ മക്കളായിരിക്കുന്നതിന്റെയും സഹോദരങ്ങളുടെ ലോകം കെട്ടിപ്പടുക്കുന്നതിന്റെയും യഥാർത്ഥ വെല്ലുവിളി ശത്രുവടക്കം എല്ലാവരേയും സ്നേഹിക്കാൻ പഠിക്കുക എന്നതാണ്. ഇതിനർത്ഥം, ശത്രുക്കളുണ്ടാകരുതെന്ന് നാം തീരുമാനിക്കുകയും , മറ്റൊരാളിൽ  തടസ്സങ്ങളൊന്നും കാണാതെ  സഹോദരനായി കണ്ടു സ്നേഹിക്കാൻ പഠിക്കുക  എന്നതാണ്."

"To be children of the Father and to build a fraternal world, the real challenge is to learn how to love everyone, even our enemies. Concretely, this means choosing not to have enemies, seeing in others not an obstacle to be overcome, but a brother or sister to be loved."

വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 August 2023, 17:41