തിരയുക

കോംഗോ സന്ദർശന വേളയിൽ യുദ്ധത്തിനിരകളായവരെ ആശ്വസിപ്പിക്കുന്ന ഫ്രാൻസിസ് പാപ്പാ കോംഗോ സന്ദർശന വേളയിൽ യുദ്ധത്തിനിരകളായവരെ ആശ്വസിപ്പിക്കുന്ന ഫ്രാൻസിസ് പാപ്പാ  

അനീതിക്ക് മേൽ വിജയം നേടുന്നത് സ്നേഹം മാത്രം:ഫ്രാൻസിസ് പാപ്പാ

സ്നേഹത്തിന്റെ അതുല്യമായ ശക്തിയെ ഓർമ്മിപ്പിച്ചുകൊണ്ട് ആഗസ്റ്റ് മാസം പതിനാലാം തീയതി ഫ്രാൻസിസ് പാപ്പാ സമൂഹമാധ്യമമായ ട്വിറ്ററിൽ ഹ്രസ്വസന്ദേശം കുറിച്ചു.

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി 

സഹോദരങ്ങൾ തമ്മിൽ സഹോദര്യത്തിലും, സമഭാവനയിലും ഐക്യത്തിലും കഴിയുന്ന കൂട്ടായ്‌മയുടെ ഊഷ്‌മളതയിലേക്ക് നമ്മെ നയിക്കുന്നത് സ്നേഹമെന്ന പുണ്യമാണെന്നും,അതിനാൽ അനീതിക്ക് മേൽ വിജയം നേടുവാനും,വെറുപ്പിനെ പൂർണമായി ഉന്മൂലനം ചെയ്തുകൊണ്ട് മറ്റുള്ളവർക്ക് നമ്മുടെ ജീവിതത്തിൽ സ്ഥാനം ഒരുക്കുവാനും സ്നേഹത്തിനു മാത്രമേ സാധിക്കുകയുള്ളുവെന്നും അടിവരയിട്ടുപറഞ്ഞുകൊണ്ട് ആഗസ്റ്റ് മാസം പതിനാലാം തീയതി തിങ്കളാഴ്ച സമൂഹമാധ്യമമായ ട്വിറ്ററിൽ ഫ്രാൻസിസ് പാപ്പാ സന്ദേശം കുറിച്ചു.

സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്:

"സ്നേഹം മാത്രമേ വിദ്വേഷത്തെ ശമിപ്പിക്കുന്നുള്ളൂ, സ്നേഹം മാത്രമേ അനീതിയെ ജയിക്കുന്നുള്ളൂ. സ്നേഹം മാത്രമാണ് അപരന് ഇടം നൽകുന്നത്. സ്‌നേഹം മാത്രമാണ് നമ്മൾ തമ്മിലുള്ള പൂർണ്ണമായ കൂട്ടായ്മയിലേക്കുള്ള വഴി."

"Love alone extinguishes hatred. Love alone ultimately triumphs over injustice. Love alone makes room for others. Love alone is the path towards full communion among us."

സമൂഹമാധ്യമമായ ട്വിറ്ററിലൂടെ എഴുതപ്പെടുന്ന പാപ്പായുടെ  ഹ്രസ്വസന്ദേശങ്ങൾക്ക് പതിനായിരക്കണക്കിന് ആളുകളാണ് വായനക്കാരായും, പങ്കുവയ്ക്കുന്നവരായും ഈ ലോകം മുഴുവൻ ഉള്ളത്. ഒപ്പം ഏറ്റവും കൂടുതൽ അനുയായികൾ ഉള്ള ലോകനേതാക്കളുടെ ട്വിറ്റർ അക്കൗണ്ടുകളിൽ പ്രഥമസ്ഥാനം അലങ്കരിക്കുന്നതും പാപ്പായുടേതാണ് . കൃത്രിമബുദ്ധിശാസ്ത്രത്തിന്റെയും, പ്രയുക്തതയുടെയും ആധിക്യം നിറഞ്ഞ ലോകത്തിൽ ട്വിറ്റർ ആശയങ്ങൾ വളരെയധികം മനുഷ്യമനസ്സുകളെ സ്വാധീനിക്കുന്നുമുണ്ട്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 August 2023, 13:32