തിരയുക

ഫ്രാൻസിസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയിൽ   (ANSA)

യേശുവിനെ പോലെ അനുകമ്പയുള്ളവരാകണം:ഫ്രാൻസിസ് പാപ്പാ

ലത്തീൻ ആരാധനക്രമം ആണ്ടുവട്ടക്കാലം ഇരുപതാം ഞായറാഴ്ചയിലെ സുവിശേഷഭാഗത്തെ ആധാരമാക്കി, ക്രിസ്തീയ ജീവിതത്തിൽ അനുകമ്പാർദ്രമായ ഒരു ഹൃദയം ആവശ്യമെന്ന വസ്തുത ഓർമ്മിപ്പിച്ചു കൊണ്ട്, ആഗസ്റ്റ് മാസം ഇരുപതാം തീയതി ഫ്രാൻസിസ് പാപ്പാ പങ്കുവച്ച ട്വിറ്റർ സന്ദേശം.

ഫാ.ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി 

മറ്റുള്ളവരുടെ വേദനകൾ ശ്രവിച്ച് അവരോട് അനുകമ്പാർദ്രമായ ഒരു ബന്ധം സ്ഥാപിക്കുന്നതിലൂടെയാണ് നമ്മുടെ വിശ്വാസജീവിതത്തിന്റെ നന്മ കണ്ടെത്താൻ സാധിക്കുന്നതെന്ന്, കാനനായ സ്ത്രീയുമായുള്ള യേശുവിന്റെ കൂടിക്കാഴ്ചയെ എടുത്തു പറഞ്ഞുകൊണ്ട് ഫ്രാൻസിസ് പാപ്പാ അടിവരയിട്ടു പറഞ്ഞു. സമൂഹ മാധ്യമമായ ട്വിറ്ററിലൂടെയാണ് പാപ്പാ തന്റെ ഹ്രസ്വസന്ദേശം പങ്കുവച്ചത്.

സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്:

"ഇന്നത്തെ സുവിശേഷത്തിലെ യേശുവും കാനനായ സ്ത്രീയുമായുള്ള കൂടിക്കാഴ്ച പോലെ, നമ്മുടെ ബന്ധങ്ങളിൽ മാത്രമല്ല, വിശ്വാസജീവിതത്തിലും, അനുകമ്പയോടെയും, മറ്റുള്ളവരുടെ നന്മയ്ക്കായും അവരെ കേൾക്കുവാനും, അവരോട് സൗമ്യമായി പെരുമാറുവാനും സാധിക്കുന്നത് നമ്മുടെ ബന്ധങ്ങളിൽ ഏറെ നന്മകൾ ഉളവാക്കും."

"How good it would do our relationships, as well as our lives of faith, if we were to be docile, to truly pay attention, to soften up in the name of compassion and the good of others, like Jesus with the Canaanite woman. #GospelOfTheDay"

വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 August 2023, 12:50