തിരയുക

ലിസ്ബണിലെ ആഗോളയുവജനസംഗമത്തിൽ ഫ്രാൻസിസ് പാപ്പാ ലിസ്ബണിലെ ആഗോളയുവജനസംഗമത്തിൽ ഫ്രാൻസിസ് പാപ്പാ   (AFP or licensors)

നമുക്ക് ക്രിസ്തുവിനോടൊപ്പം നടക്കാം:ഫ്രാൻസിസ് പാപ്പാ

സുവിശേഷപ്രഘോഷണജീവിതത്തിൽ ക്രിസ്തുവിനെ അനുകരിക്കുവാനുള്ള വലിയ വിളി ഓർമ്മിപ്പിച്ചുകൊണ്ട് ആഗസ്റ്റ് മാസം പതിനൊന്നാം തീയതി ഫ്രാൻസിസ് പാപ്പാ പങ്കുവച്ച ട്വിറ്റർ സന്ദേശം

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി

ക്രിസ്തുവിനോടൊപ്പം, അവനോടൊന്നായിരുന്നുകൊണ്ട് അനുഗമിക്കുവാൻ ക്രിസ്തീയജീവിതത്തിൽ നാം പരിശ്രമിക്കണം.അതോടൊപ്പം ക്രിസ്തുവിന്റെ സ്നേഹത്തിൽ മറ്റുള്ളവരെ കണ്ടുമുട്ടുവാൻ വേണ്ടി നമ്മുടെ ഉള്ളിൽ നിന്നും നാം പുറത്തു കടക്കുകയും, സുവിശേഷ പ്രഘോഷണത്തിനുള്ള പുതിയ പാതകൾ കണ്ടെത്തുകയും വേണം. 

ഈ വലിയ ക്രിസ്തീയ വിളി ഓർമിപ്പിച്ചു കൊണ്ട് ആഗസ്റ്റ് മാസം പതിനൊന്നാം തീയതി സമൂഹ മാധ്യമമായ ട്വിറ്ററിൽ ഫ്രാൻസിസ് പാപ്പാ ഹ്രസ്വസന്ദേശം കുറിച്ചു.

ട്വിറ്റർ സന്ദേശത്തിന്റെ പൂർണ്ണ രൂപം ഇപ്രകാരമാണ്:

"നമുക്ക് ക്രിസ്തുവിനോടൊപ്പം നിൽക്കാം. അവനുമായി എപ്പോഴും ഒന്നായിരിക്കാൻ നമുക്ക് പരിശ്രമിക്കാം. നമുക്ക് അവനെ അനുഗമിക്കാം. സ്നേഹത്തിന്റെ ചലനത്തിൽ, മറ്റുള്ളവരെ കണ്ടുമുട്ടാൻ അവൻ എപ്രകാരമാണോ പുറപ്പെടുന്നത്, അപ്രകാരം നമുക്ക് അവനെ അനുകരിക്കാം.   സുവിശേഷം പ്രഘോഷിക്കുന്നതിനുള്ള പുതിയ പാതകൾ കണ്ടെത്തി മുൻപോട്ടുപോകുവാനുമുള്ള  ധൈര്യം നമുക്കുണ്ടാകട്ടെ."

"Let us remain with Christ. Let us always try to be one with Him. Let us follow Him. Let us imitate Him in his movement of love, in how He goes out to encounter others. Let us go forth. Let us have the audacity to trace new paths for proclaiming the Gospel."

സമൂഹമാധ്യമമായ ട്വിറ്ററിലൂടെ എഴുതപ്പെടുന്ന പാപ്പായുടെ  ഹ്രസ്വസന്ദേശങ്ങൾക്ക് പതിനായിരക്കണക്കിന് ആളുകളാണ് വായനക്കാരായും, പങ്കുവയ്ക്കുന്നവരായും ഈ ലോകം മുഴുവൻ ഉള്ളത്. ഒപ്പം ഏറ്റവും കൂടുതൽ അനുയായികൾ ഉള്ള ലോകനേതാക്കളുടെ ട്വിറ്റർ അക്കൗണ്ടുകളിൽ പ്രഥമസ്ഥാനം അലങ്കരിക്കുന്നതും പാപ്പായുടേതാണ്.

 കൃത്രിമബുദ്ധിശാസ്ത്രത്തിന്റെയും, പ്രയുക്തതയുടെയും ആധിക്യം നിറഞ്ഞ ലോകത്തിൽ ട്വിറ്റർ ആശയങ്ങൾ വളരെയധികം മനുഷ്യമനസ്സുകളെ സ്വാധീനിക്കുന്നുമുണ്ട്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 August 2023, 14:01