തിരയുക

ഫ്രാൻസിസ് പാപ്പായുടെ  മംഗോളിയൻ യാത്ര ഫ്രാൻസിസ് പാപ്പായുടെ മംഗോളിയൻ യാത്ര 

മംഗോളിയൻ യാത്രയിൽ എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ:ഫ്രാൻസിസ് പാപ്പാ

ഏഷ്യൻ രാജ്യമായ മംഗോളിയയിലേക്കുള്ള തന്റെ നാല്പത്തിമൂന്നാമത് അപ്പസ്തോലിക യാത്രയിൽ എല്ലാവരുടെയും പ്രാർത്ഥനകൾ അഭ്യർത്ഥിച്ചുകൊണ്ട് ആഗസ്റ്റ് മാസം മുപ്പതാം തീയതി ഫ്രാൻസിസ് പാപ്പാ ട്വിറ്റർ സന്ദേശം പങ്കുവച്ചു

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി

ഏഷ്യൻ ഭൂഖണ്ഡത്തിലെ ചെറിയ രാജ്യമായ മംഗോളിയയിലേക്കുള്ള തന്റെ അപ്പസ്തോലിക യാത്ര ആഗസ്റ്റ് മാസം  മുപ്പത്തിയൊന്നിന് ആരംഭിക്കുന്നതിനു മുന്നോടിയായി, താനെ യാത്രയിലുടനീളം എല്ലാവരുടെയും പ്രാർത്ഥനകൾ യാചിച്ചുകൊണ്ട് ആഗസ്റ്റ് മാസം മുപ്പതാം തീയതി ഫ്രാൻസിസ് പാപ്പാ സമൂഹ മാധ്യമമായ ട്വിറ്ററിൽ ഹ്രസ്വസന്ദേശം പങ്കുവച്ചു.സന്ദേശത്തിൽ മംഗോളിയയിലെ സഹോദരീ സഹോദരങ്ങളെ സന്ദർശിക്കുവാനാണ് താൻ പോകുന്നതെന്ന പാപ്പായുടെ വാക്കുകൾ ഏറെ ഹൃദ്യമായിരുന്നു.

സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്:

"#മംഗോളിയയിലെ നമ്മുടെ സഹോദരങ്ങളെ സന്ദർശിക്കാൻ ഞാൻ നാളെ ഉച്ചതിരിഞ്ഞ് ഏഷ്യൻ ഭൂഖണ്ഡത്തിലേക്ക് പുറപ്പെടും. നിങ്ങളുടെ പ്രാർത്ഥനകളാൽ  എന്റെ സന്ദർശനത്തെ അനുഗമിക്കണമെന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു."

ITALIAN : “Domani pomeriggio partirò per il continente asiatico per visitare i fratelli e le sorelle in #Mongolia. Vi chiedo di accompagnarmi in questo viaggio con le vostre preghiere.”

ENGLISH : “I will depart tomorrow afternoon for the Asian continent to visit our brothers and sisters in #Mongolia. I ask you to accompany my visit with your prayers.”

# മംഗോളിയ എന്ന ഹാഷ്‌ടാഗോടുകൂടി പങ്കുവയ്ക്കപ്പെട്ട പാപ്പായുടെ ട്വിറ്റർ സന്ദേശം ഇറ്റാലിയൻ, ഇംഗ്ലീഷ്, സ്പാനിഷ്, പോർച്ചുഗീസ്, ഫ്രഞ്ച്, ജർമ്മൻ, പോളിഷ്, അറബി എന്നീ വിവിധ ഭാഷകളിൽ പങ്കുവയ്ക്കപ്പെട്ടു.ഏകദേശം നാലുകോടിയിലേറെ വരുന്ന ജനങ്ങളാണ് പാപ്പായുടെ ട്വിറ്റർ സന്ദേശം വായിക്കുന്നതും,പങ്കുവയ്ക്കുന്നതും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 August 2023, 13:55