തിരയുക

ഫ്രാൻസിസ് പാപ്പാ ഫ്രാൻസിസ് പാപ്പാ  (VATICAN MEDIA Divisione Foto)

ക്രൈസ്തവസ്നേഹം സേവനം ആവശ്യപ്പെടുന്നു: ഫ്രാൻസിസ് പാപ്പാ

ക്രൈസ്തവസ്നേഹം സഹോദരർക്കായി സേവനത്തിനിറങ്ങുവാൻ പ്രേരിപ്പിക്കുന്നുവെന്ന് ഫ്രാൻസിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ക്രൈസ്തവവിശ്വാസം ഉള്ളിലുള്ള സ്നേഹിക്കുന്നവർക്ക് വെറുതെയിരിക്കാനാകില്ലെന്നും അവർ യേശുവിന്റെ നാമത്തിൽ മറ്റുള്ളവർക്ക് സേവനം ചെയ്യുവാൻ പരിശ്രമിക്കുമെന്നും ഫ്രാൻസിസ് പാപ്പാ. ഓഗസ്റ്റ് 17 വ്യാഴാഴ്ച ട്വിറ്ററിലൂടെയാണ് സ്നേഹം സേവനം ആവശ്യപ്പെടുന്നതെന്ന് പാപ്പാ എഴുതിയത്. എന്നാൽ അതേസമയം സേവനം ചെയ്യുകയും സ്നേഹിക്കുകയും ചെയ്യുന്നത് ജീവിതത്തിലേക്ക് ആനന്ദം കൊണ്ടുവരുമെന്നും പാപ്പാ എഴുതി.

പാപ്പായുടെ സന്ദേശത്തിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്:

സ്നേഹിക്കുന്നവർ വെറുതെയിരിക്കില്ല. സ്നേഹിക്കുന്നവർ സേവനം ചെയ്യുന്നു. അവർ യേശുവിന്റെ നാമത്തിൽ മറ്റുള്ളവരെ സേവിക്കുവാനായി ധൃതി കൂട്ടുന്നു. നമ്മുടെ പ്രവൃത്തികളിലൂടെയാണ് നാം സ്നേഹിക്കുന്നത്, സ്നേഹിക്കുന്നത് നമുക്ക് സന്തോഷമേകുന്നു.

IT: Chi ama non sta con le mani in mano, chi ama serve, corre incontro agli altri per servirli in nome di Gesù. Si ama attraverso le opere e amare rende felici!

EN: Those who love do not stand around doing nothing. Those who love serve. They hurry to reach others to serve in the name of Jesus. We love through our deeds and love makes us happy!

5 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 August 2023, 17:05