തിരയുക

പൊതുകൂടിക്കാഴ്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ കുട്ടികളോടൊപ്പം പൊതുകൂടിക്കാഴ്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ കുട്ടികളോടൊപ്പം  (AFP or licensors)

സൃഷ്ടിയെ സംരക്ഷിക്കുവാൻ നാം പ്രതിബദ്ധരാണ്:ഫ്രാൻസിസ് പാപ്പാ

ആഗസ്റ്റ് മാസം മുപ്പതാം തീയതി വത്തിക്കാനിലെ പോൾ ആറാമൻ ശാലയിൽ വച്ചു നടന്ന പൊതുക്കൂടിക്കാഴ്ചയുടെ അവസാനം ഫ്രാൻസിസ് പാപ്പാ, ദൈവത്തിന്റെ സൃഷ്ടിയെ അഭംഗുരം സംരക്ഷിക്കുവാൻ നാം ഏറെ പ്രതിബദ്ധരാണെന്ന് എടുത്തു പറഞ്ഞു.

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി

സൃഷ്ടിയുടെ പരിപാലനത്തിനായുള്ള  ലോക പ്രാർത്ഥനാ ദിനം സെപ്റ്റംബർ മാസം ഒന്നാം തീയതി തുടങ്ങാനിരിക്കെ, ആഗസ്റ്റ് മാസം മുപ്പതാം തീയതി വത്തിക്കാനിലെ പോൾ ആറാമൻ ശാലയിൽ വച്ചു നടന്ന പൊതുക്കൂടിക്കാഴ്ചയുടെ അവസാനം, ഫ്രാൻസിസ് പാപ്പാ, ദൈവത്തിന്റെ സൃഷ്ടിയെ അഭംഗുരം സംരക്ഷിക്കുവാൻ നാം ഏറെ പ്രതിബദ്ധരാണെന്ന് എടുത്തു പറഞ്ഞു.

എപ്പോഴും പൊതുഭവനമായ ഭൂമിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ  ഓർമ്മിപ്പിക്കുന്ന ഫ്രാൻസിസ് പാപ്പായുടെ ചാക്രിക ലേഖനമായ 'ലൗദാത്തോ സി' ആഗോള ശ്രദ്ധയാകർഷിച്ച ഗ്രന്ഥമായിരുന്നു.സൃഷ്ടിയുടെ പരിപാലനത്തിനായുള്ള  ലോക പ്രാർത്ഥനാ ദിനം സെപ്റ്റംബർ മാസം ഒന്നാം തീയതി ആരംഭിച്ച് വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ തിരുനാൾ ദിനമായ ഒക്ടോബർ നാലുവരെ നീണ്ടു നിൽക്കും. അന്നേദിവസം ലൗദാത്തോ സി യുടെ രണ്ടാം ഭാഗമായി ഒരു പ്രബോധനം പ്രസിദ്ധീകരിക്കുവാൻ താൻ ആഗ്രഹിക്കുന്നുവെന്നും ഫ്രാൻസിസ് പാപ്പാ പറഞ്ഞു.

സ്രഷ്ടാവിൽ നിന്നും നാം സമ്മാനമായി സ്വീകരിച്ച സൃഷ്ടിയെ സംരക്ഷിക്കുവാനുള്ള പ്രതിബദ്ധതയിൽ നമ്മുടെ ക്രിസ്ത്യൻ സഹോദരീ സഹോദരന്മാരോടൊപ്പം നമ്മുക്ക് അണിചേരാം എന്ന ആഹ്വാനവും പാപ്പാ നൽകി.

പാരിസ്ഥിതിക, കാലാവസ്ഥ അനീതികളുടെ ഇരകളായവർക്കൊപ്പം നിൽക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്, ലോകമഹായുദ്ധമെന്ന പോലെ പൊതുഭവനത്തിനെതിരായ വിവേകശൂന്യമായ യുദ്ധം അവസാനിപ്പിക്കുവാൻ നാം ചേർന്നു  നിൽക്കണമെന്നും,ആ പരിശ്രമങ്ങളുടെ വിജയത്തിനായി പ്രാർത്ഥിക്കുവാനും, പ്രവർത്തിക്കുവാനും എല്ലാവരോടും അഭ്യർത്ഥിക്കുന്നുവെന്നു പറഞ്ഞുകൊണ്ടാണ് പാപ്പാ തന്റെ വാക്കുകൾ ചുരുക്കുന്നത്. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 August 2023, 13:44