തിരയുക

മിസൈലുകൾ മിസൈലുകൾ  (©Scanrail - stock.adobe.com)

പാപ്പാ: ആയുധങ്ങളുടെ ഗർജ്ജനം സംഭാഷണോദ്യമങ്ങളെ മുക്കിക്കളയുന്നു !

ഫ്രാൻസിസ് പാപ്പാ മദ്ധ്യാഹ്ന പ്രാർത്ഥനാ വേളയിൽ നടത്തിയ അഭ്യർത്ഥന

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

യുദ്ധം പിച്ചിച്ചീന്തുന്ന ഉക്രൈയിനിലും ലോകത്തിൻറെ ഇതര ഭാഗങ്ങളിലും സമാധാനം ഉണ്ടാകുന്നതിനായി സ്വർഗ്ഗാരോപിത നാഥയോടു പ്രാർത്ഥിക്കാൻ പാപ്പാ ക്ഷണിക്കുന്നു.

പരിശുദ്ധ കന്യകാമറിയത്തിൻറെ സ്വർഗ്ഗാരോപണത്തിരുന്നാൾ ദിനത്തിൽ, ചൊവ്വാഴ്ച (15/08/23) വത്തിക്കാനിൽ നയിച്ച മദ്ധ്യാഹ്നപ്രാർത്ഥനാവേളയിൽ, പ്രാർത്ഥനയ്ക്കു ശേഷമാണ് ഫ്രാൻസീസ് പാപ്പാ ഈ ക്ഷണം നല്കിയത്.

ലോകത്തിൽ ഇന്ന് യുദ്ധങ്ങൾ നിരവധിയാണെന്നും ആയുധങ്ങളുടെ ഗർജ്ജനം സംഭാഷണോദ്യമങ്ങളെ മുക്കിക്കളയുന്നുവെന്നും നിയമത്തിൻറെ ശക്തിയുടെമേൽ ബലത്തിൻറെ നിയമം പ്രബലപ്പെടുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും പാപ്പാ പറഞ്ഞു.

എന്നാൽ നിരാശരാകാതെ പ്രത്യാശയോടെ പ്രാർത്ഥനയിൽ മുന്നേറാൻ പാപ്പാ എല്ലാവർക്കും പ്രചോദനം പകർന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 August 2023, 12:54