തിരയുക

ഫ്രാൻസിസ് പാപ്പാ ഫാത്തിമയിൽ  ഫ്രാൻസിസ് പാപ്പാ ഫാത്തിമയിൽ   (ANSA)

സൗഹൃദത്തിന്റെ യഥാർത്ഥ സ്വഭാവം സ്വാതന്ത്ര്യം:ഫ്രാൻസിസ് പാപ്പാ

'വ്യക്തികൾക്കിടയിലെ സൗഹൃദം' നാല്പതിനാലാമത് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിന്റെ കൈയൊപ്പോടുകൂടി ഫ്രാൻസിസ് പാപ്പായുടെ സന്ദേശം കൈമാറി

ഫാ.ജിനു ജേക്കബ് തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി 

 'വ്യക്തികൾക്കിടയിലെ സൗഹൃദം' നാല്പതിനാലാമത് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിന്റെ കൈയൊപ്പോടുകൂടി ഫ്രാൻസിസ് പാപ്പായുടെ സന്ദേശം റിമ്നി രൂപതയുടെ മെത്രാൻ മോൺസിഞ്ഞോർ നിക്കോളോ ആൻസെൽമിക്ക് കൈമാറി.

സന്ദേശത്തിൽ യുദ്ധത്തിന്റെയും,വിഭജങ്ങളുടെയും ഭയം മനുഷ്യമനസുകളെ കാർന്നുതിന്നുന്ന സാഹചര്യത്തിൽ യാഥാർത്ഥസൗഹൃദം സ്വാതന്ത്ര്യം പ്രദാനം ചെയ്യുന്നതാണെന്ന ആശയം ഫ്രാൻസിസ് പാപ്പാ പങ്കുവച്ചു.ഓരോ വ്യക്തിയും വ്യതിരിക്തരാണെന്നും, എന്നാൽ ഈ വ്യത്യാസങ്ങൾ ശത്രുതയുടെ ലക്ഷണമായി കണക്കാക്കപ്പെടുന്നത് ഏറെ ദയനീയമാണെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു.ഏകാന്തതയും പലതരത്തിലുള്ള ബുദ്ധിമുട്ടുകളും  സൃഷ്ടിക്കുന്ന  നിസ്സംഗത അടയാളപ്പെടുത്തുന്ന ഒരു കാലഘട്ടത്തിൽ, "മനുഷ്യാസ്തിത്വം ഒരു ഒഴിച്ചുകൂടാനാവാത്ത സൗഹൃദമാണെന്ന സമ്മേളനത്തിന്റെ തലക്കെട്ട് ഏറെ അർത്ഥവത്താണെന്നും സന്ദേശത്തിൽ പറയുന്നു.

ആർക്കും ഒരിക്കലും തനിയെ രക്ഷിക്കുക സാധ്യമല്ല അതിനാലാണ് ചരിത്രത്തിൽ മനുഷ്യരക്ഷയ്ക്കുവേണ്ടി പിതാവായ ദൈവം തന്റെ സ്വന്തം പുത്രനെ ഈ ലോകത്തിലേക്ക്  അയക്കുന്നത്.ഇപ്രകാരം സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും പുതിയ ഒരു പാത തുറക്കുന്നു. ഏകാന്തതയുടെ നിശ്ശബ്ദതയെയും, നിസ്സംഗതയേയും ഒഴിവാക്കുന്ന പ്രത്യാശയുടെ വചനമാണ് ഇത്.

യേശു, സുഹൃത്തെന്ന നിലയിലാണ് തന്നെ അവതരിപ്പിക്കുന്നത്. ഇത് അവന്റെ വാത്സല്യത്തിന്റെയും, സാന്ത്വനത്തിന്റെയും, സ്നേഹ സാന്നിദ്ധ്യത്തിന്റെയും പ്രതിഫലനമായി ഇന്നും നാം അനുഭവിക്കുന്നു. ഇപ്രകാരം സൗഹൃദം നമ്മുടെ ഉള്ളു തുറക്കുവാനും, മനസിലാക്കുവാനും, മറ്റുള്ളവരെ പരിപാലിക്കുവാനും, ഒറ്റപ്പെടലിൽനിന്നും പുറത്തുകടന്നുകൊണ്ട് ആശ്വാസാത്മകമായ ഒരു ജീവിതം പങ്കുവയ്ക്കുവാനും നമ്മെ സഹായിക്കുന്നുവെന്നും സന്ദേശത്തിൽ അടിവരയിട്ടു പറയുന്നു.

അതിനാൽ സ്നേഹത്തിൽ അധിഷ്ഠിതവും, സ്വാതന്ത്ര്യത്തിൽ വളരുന്നതുമായ ഒരു സൗഹൃദം വളർത്തിയെടുക്കുവാനും, അനുരഞ്ജനത്തിന്റെയും പങ്കുവയ്ക്കലിന്റെയും മാർഗത്തിലൂടെ ഇനിയും അനേകരെ ഏകാന്തതയിൽ നിന്നും രക്ഷിക്കുവാനും കൂട്ടായ്മയ്ക്ക് സാധിക്കട്ടെയെന്ന ആശംസയും പാപ്പാ നേർന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 August 2023, 17:45