തിരയുക

ഒഡിഷയിൽ മൂന്നു തീവണ്ടികൾ കൂട്ടിയിടിച്ചതിനെ തുടർന്നുണ്ടായ അപകടം. ഒഡിഷയിൽ മൂന്നു തീവണ്ടികൾ കൂട്ടിയിടിച്ചതിനെ തുടർന്നുണ്ടായ അപകടം. 

ഒഡിഷ ട്രെയിൻ അപകടത്തിൽ മരിച്ചവർക്കായി പാപ്പാ പ്രാർത്ഥിച്ചു

ജൂൺ രണ്ടാം തിയതി വെള്ളിയാഴ്ച വൈകിട്ട് മൂന്നു തീവണ്ടികൾ കൂട്ടിയിടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ 288 പേർ മരിക്കുകയും ആയിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത അതിദാരുണമായ സംഭവത്തെ അനുസ്മരിച്ച് പാപ്പാ തന്റെ ദുഃഖമറിയിക്കുകയും പ്രാർത്ഥനകൾ അർപ്പിക്കുകയും ചെയ്തു.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

288 ഓളം പേരുടെ ജീവനെടുത്ത ഇന്ത്യയിലെ ഒഡിഷയിൽ നടന്ന ട്രെയിൻ അപകടത്തിൽ മരിച്ചവരെ ഞായറാഴ്ച ഫ്രാൻസിസ് പാപ്പാ ത്രികാല പ്രാർത്ഥന സന്ദേശത്തിന് ശേഷം  അനുസ്മരിച്ചു.

രണ്ട് ദിവസം മുമ്പ് ഇന്ത്യയിൽ നടന്ന 288 ഓളം പേരുടെ ജീവനെടുക്കുകയും ആയിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ട്രെയിൻ അപകടത്തിൽപ്പെട്ടവർക്കായി പ്രാർത്ഥിക്കാൻ  വിശുദ്ധ  പത്രോസിന്റെ ചത്വരത്തിൽ ജൂൺ നാലാം തിയതി ഞായറാഴ്ച ത്രികാല പ്രാർത്ഥനയ്ക്കായെത്തിയ വിശ്വാസികളോടും, തീർത്ഥാടകരോടും പാപ്പാ ആവശ്യപ്പെട്ടു.

തന്റെ പ്രാർത്ഥനകൾ അവർക്ക് ഉറപ്പുനൽകിയ പാപ്പാ പരിക്കേറ്റവരുമായും അവരുടെ കുടുംബാംഗങ്ങളുമായും താൻ സമീപസ്ഥനാണെന്ന് പറഞ്ഞു. "നമ്മുടെ സ്വർഗ്ഗസ്ഥനായ പിതാവ് മരിച്ചവരുടെ ആത്മാക്കളെ തന്റെ രാജ്യത്തിലേക്ക് സ്വീകരിക്കട്ടെ" എന്ന് പാപ്പാ പങ്കുവച്ചു.

വെള്ളിയാഴ്ച വൈകുന്നേരമാണ് ട്രെയിനുകൾ പാളം തെറ്റിയത്.  ഇലക്ട്രോണിക് സിഗ്നലിംഗ് സംവിധാനത്തിലെ പിശകാണ് ട്രെയിനിനെ തെറ്റായി ട്രാക്കുകൾ മാറ്റുന്നതിനും ചരക്ക് ട്രെയിനിൽ ഇടിക്കുന്നതിനും ഇടയാക്കിയതെന്ന് അധികൃതർ പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 June 2023, 14:17