തിരയുക

ഒഡിഷ തീവണ്ടിയപകടപ്രദേശത്തുനിന്നുള്ള ചിത്രം ഒഡിഷ തീവണ്ടിയപകടപ്രദേശത്തുനിന്നുള്ള ചിത്രം  (AFP or licensors)

ഒഡിഷ തീവണ്ടിയപകടത്തിൽ പ്രാർത്ഥനയും, ദുഃഖവും അറിയിച്ച് ഫ്രാൻസിസ് പാപ്പാ

ജൂൺ മാസം രണ്ടാം തീയതി ഇന്ത്യയിലെ ഒഡിഷ സംസ്ഥാനത്തു മൂന്നു തീവണ്ടികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണമടഞ്ഞവർക്കും, പരിക്കുകളേറ്റവർക്കും ഫ്രാൻസിസ് പാപ്പായുടെ പ്രാർത്ഥനകളും, ദുഃഖവും രേഖപ്പെടുത്തി വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി പിയെത്രോ പരോളിൻ ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ലിയോപോൾദോ ജിറെല്ലിക്ക് ടെലിഗ്രാം സന്ദേശം അയച്ചു.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ജൂൺ മാസം രണ്ടാം തീയതി ഇന്ത്യയിലെ ഒഡിഷ സംസ്ഥാനത്തു ബാലസോർ ഗ്രാമത്തിൽ  മൂന്നു തീവണ്ടികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണമടഞ്ഞവർക്കും, പരിക്കുകളേറ്റവർക്കും  ഫ്രാൻസിസ് പാപ്പായുടെ  പ്രാർത്ഥനകളും, ദുഃഖവും രേഖപ്പെടുത്തി വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി പിയെത്രോ പരോളിൻ ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ലിയോപോൾദോ ജിറെല്ലിക്ക് ടെലിഗ്രാം സന്ദേശം അയച്ചു.

അപകടത്തിൽ ഇതുവരെ 261 പേരുടെ മരണമാണ് സ്ഥിരീകരിച്ചിട്ടുള്ളത്.ഏകദേശം 900 ആളുകൾക്ക് ഗുരുതരവും, അല്ലാത്തതുമായ പരിക്കുകൾ പറ്റിയെന്ന വാർത്തകളും ലോകമനഃസാക്ഷിക്ക് ഏറെ ഞെട്ടലുളവാക്കുന്നതാണ്.

പാപ്പായുടെ ടെലിഗ്രാം സന്ദേശം ഇപ്രകാരമാണ്:

"ഒഡിഷ സംസ്ഥാനത്ത് തീവണ്ടി അപകടത്തിൽ ഉണ്ടായ ഭീമമായ ജീവഹാനിയെ കുറിച്ച് അറിഞ്ഞതിൽ പരിശുദ്ധ ഫ്രാൻസിസ് പാപ്പ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. സർവ്വശക്തന്റെ സ്നേഹനിർഭരമായ കാരുണ്യത്തിൽ മരിച്ചവരുടെ ആത്മാക്കളെ ഭരമേൽപ്പിച്ചുകൊണ്ട്, അവരുടെ വിയോഗത്തിൽ വിലപിക്കുന്നവർക്ക് അദ്ദേഹം ഹൃദയപൂർവ്വമായ  അനുശോചനങ്ങൾ അറിയിക്കുന്നു.  പരിക്കേറ്റ സഹോദരങ്ങൾക്ക് വേണ്ടിയും, അടിയന്തിരമായി രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന  സേവന ഉദ്യോഗസ്ഥരുടെ പരിശ്രമങ്ങൾക്കുവേണ്ടിയും, എല്ലാം സധൈര്യം നേരിടാനുള്ള മനഃസ്ഥൈര്യവും, സ്വാന്തനവും സർവേശ്വരൻ നല്കട്ടെയെന്ന്  പ്രാർത്ഥിക്കുകയും ചെയ്യുന്നു."

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 June 2023, 17:08