തിരയുക

പൊതുജന കൂടികാഴ്ചയിൽ പകർത്തിയ ചിത്രം. പൊതുജന കൂടികാഴ്ചയിൽ പകർത്തിയ ചിത്രം.  (Vatican Media)

പാപ്പാ : ക്രൈസ്തവർ ദുരിതങ്ങളുടെ ഗൗരവം കുറച്ചു കാണുന്നില്ല

ഫ്രാൻസിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

“ക്രൈസ്തവർ തങ്ങളുടെ ദുരിതങ്ങളുടെ ഗൗരവം കുറച്ചു കാണുന്നില്ല; തങ്ങളുടെ പരീക്ഷണങ്ങളുടെ ഘട്ടങ്ങളിൽ അവർ അവരുടെ കണ്ണുകൾ കർത്താവിലേക്ക് ഉയർത്തുകയും അവനിൽ വിശ്വസിക്കുകയും ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു. സ്വർഗ്ഗത്തിലേക്ക് കണ്ണുകൾ നട്ടു കൊണ്ടും എന്നാൽ തങ്ങളുടെ കൈകൾ അയൽക്കാർക്ക് മൂർത്തമായ സേവനം ചെയ്യാൻ ഭൂമിയിലേക്ക് നീട്ടുകയും ചെയ്യുന്നു.”

മെയ് പത്തൊമ്പതാം തിയതി ഇറ്റാലിയൻ, ഇംഗ്ലീഷ്, സ്പാനിഷ്, പോർച്ചുഗീസ്, ഫ്രഞ്ച്, ജർമ്മൻ, പോളിഷ്, അറബി എന്നീ ഭാഷകളിൽ പാപ്പാ തന്റെ സന്ദേശം പങ്കുവെച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാലു കോടിയിലേറെ വരുന്ന ട്വിറ്റർ അനുയായികളാണ് പാപ്പാ പങ്കുവയ്ക്കുന്ന സന്ദേശങ്ങൾ വായിക്കുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 May 2023, 13:20