തിരയുക

ഫ്രാൻസിസ് പാപ്പാ തവാദ്രോസ് രണ്ടാമൻ പാപ്പായുടെ മാല ചുംബിക്കുന്നു. ഫ്രാൻസിസ് പാപ്പാ തവാദ്രോസ് രണ്ടാമൻ പാപ്പായുടെ മാല ചുംബിക്കുന്നു.   (Vatican Media)

പാപ്പാ: കോപ്റ്റിക് രക്തസാക്ഷികളുടെ പ്രാർത്ഥനകൾ സൗഹൃദത്തിൽ വളരാൻ സഭകളെ സഹായിക്കട്ടെ

ഫ്രാ൯സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

“ഒരുമിച്ച് ഒരേ അൾത്താരയിൽ ആഘോഷിക്കാനും രക്ഷകന്റെ തിരുശരീരവും രക്തവും സ്വീകരിക്കാനും ഇടയാകുന്ന ആ അനുഗ്രഹീത ദിനം വരും വരെ  കോപ്റ്റിക്  രക്തസാക്ഷികളുടെ പ്രാർത്ഥനകൾ, ദൈവമാതാവിന്റെ പ്രാർത്ഥനകളോടു ചേർന്ന് സൗഹൃദത്തിൽ വളരാൻ സഭകളെ സഹായിക്കുന്നത് തുടരട്ടെ!”

മെയ് പതിനൊന്നാം തിയതി ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോര്‍ച്ചുഗീസ്,  ഫ്രഞ്ച്, ജർമ്മ൯ പോളിഷ്, ലാറ്റിന്‍, അറബി എന്ന ഭാഷകളില്‍ പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെ വരുന്ന ട്വിറ്റര്‍ അനുയായികൾ പാപ്പാ പങ്കുവയ്ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ വായിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 May 2023, 10:52