തിരയുക

കർത്താവിന്റെ സ്വർഗ്ഗാരോഹണം വിവരിക്കുന്ന ചിത്രം.  കർത്താവിന്റെ സ്വർഗ്ഗാരോഹണം വിവരിക്കുന്ന ചിത്രം.  

പാപ്പാ : യേശു നമുക്കു വേണ്ടി മധ്യസ്ഥത വഹിക്കാ൯ ആരോഹണം ചെയ്യുന്നു

ഫ്രാൻസിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

"നമുക്കു വേണ്ടി  മധ്യസ്ഥത വഹിക്കാനും, നമ്മുടെ മനുഷ്യപ്രകൃതി പിതാവിന് സമർപ്പിക്കുന്നതിന് വേണ്ടിയും യേശു പിതാവിന്റെ പക്കലേക്ക് ആരോഹണം ചെയ്യുന്നു. അങ്ങനെ യേശുവിന്റെ മനുഷ്യ പ്രകൃതിയിലൂടെ നമ്മുടെ ജീവിതങ്ങളും, പ്രതീക്ഷകളും, മുറിവുകളും ദൈവ പിതാവിന്റെ കൺമുന്നിൽ ഇപ്പോഴും എപ്പോഴും ഉണ്ടായിരിക്കും."

മെയ് മാസം പതിനെട്ടാം തിയതി കർത്താവിന്റെ സ്വർഗ്ഗാരോഹണം എന്ന ഹാഷ്ടാഗോടു കൂടി  ഇറ്റാലിയൻ, ഇംഗ്ലീഷ്, സ്പാനിഷ്, പോർച്ചുഗീസ്, ഫ്രഞ്ച്, ജർമ്മൻ, പോളിഷ്, ലാറ്റിൻ, അറബി എന്നീ ഭാഷകളിൽ പാപ്പാ തന്റെ സന്ദേശം പങ്കുവെച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാലു കോടിയിലേറെ വരുന്ന ട്വിറ്റർ അനുയായികളാണ് പാപ്പാ പങ്കുവയ് ക്കുന്ന സന്ദേശങ്ങൾ വായിക്കുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 May 2023, 12:34