തിരയുക

ഉണ്ണിയേശുവിൻ കൈയ്യിലേന്തിയ വിശുദ്ധ യൗസേപ്പിതാവ് ഉണ്ണിയേശുവിൻ കൈയ്യിലേന്തിയ വിശുദ്ധ യൗസേപ്പിതാവ് 

വിശുദ്ധ യൗസേപ്പ് നമുക്കേകുന്ന പാഠം, ദൈവാശ്രയബോധം !

തൊഴിലാളികളുടെ മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിൻറെ തിരുന്നാൾ ദിനത്തിൽ ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

നമ്മുടെ ജീവിത നൗകയുടെ ചുക്കാൻ ദൈവത്തിനു വിട്ടുകൊടുക്കാൻ നാം ഭയപ്പെടരുതെന്നു മാർപ്പാപ്പാ.

തൊഴിലാളികളുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പിൻറെ തിരുന്നാൾ ദിനവും മെയ്ദിനവും ആചരിച്ച മെയ് ഒന്നിന് തിങ്കളാഴ്ച (01/05/23) കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ യൗസേപ്പിതാവ് നമുക്കേകുന്ന പാഠം എന്തെന്നു വ്യക്തമാക്കിക്കൊണ്ട് ഇങ്ങനെ കുറിച്ചത്.

പാപ്പായുടെ പ്രസ്തു ട്വിറ്റർ സന്ദേശം ഇപ്രകാരമായിരുന്നു:

“ജീവിതത്തിൻറ കൊടുങ്കാറ്റുകൾക്കിടയിൽ, നമ്മൾ നമ്മുടെ നൗകയുടെ ചുക്കാൻ ദൈവത്തിന് വിട്ടുകൊടുക്കാൻ ഭയപ്പെടേണ്ടതില്ലെന്ന് വിശുദ്ധ യൗസേപ്പ് നമ്മെ പഠിപ്പിക്കുന്നു.”

വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: San Giuseppe ci insegna che, in mezzo alle tempeste della vita, non dobbiamo temere di lasciare a Dio il timone della nostra barca.

EN: Saint Joseph teaches us that, in the midst of life's tempests, we must never be afraid to let the Lord steer our course.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 May 2023, 12:07