തിരയുക

ദൈവവും മനുഷ്യനും ദൈവവും മനുഷ്യനും 

പാപ്പാ: നമ്മൾ ദൈവത്തിൻറെ നിധിയും പ്രത്യാശയും!

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

നമ്മൾ ദൈവത്തിൻറെ സ്വപ്നങ്ങൾ അടങ്ങിയ പൂഴിയാണെന്ന് മാർപ്പാപ്പാ.

മെയ് 20-ന് ശനിയാഴ്‌ച (20/05/23) കണ്ണിചേർത്ത തൻറെ ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ നാം ദൈവത്തെ സംബന്ധിച്ചിടത്തോളം എന്താണെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നത്.

“ദൈവം തൻറെ സ്വർഗ്ഗം ചൊരിഞ്ഞിരിക്കുന്ന ഭൂമിയാണ് നാം, നമ്മൾ അവിടത്തെ സ്വപ്നങ്ങൾ ഉൾക്കൊള്ളുന്ന പൊടിയാണ്. നാം ദൈവത്തിൻറെ പ്രത്യാശയാണ്, അവിടത്തെ നിധിയാണ്, അവിടത്തെ മഹത്വമാണ്.” എന്നാണ് പാപ്പാ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.

വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: Siamo la terra su cui Dio ha riversato il suo cielo, la polvere che contiene i suoi sogni. Siamo la speranza di Dio, il suo tesoro, la sua gloria.

EN: We are the dust of the earth, upon which God has poured out His heaven, the dust that contains His dreams. We are God’s hope, His treasure, and His Glory.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 May 2023, 12:21