തിരയുക

ഫ്രാൻസീസ് പാപ്പാ, വനിതാസംഘടനകളുടെ ലോകസമിതിയുടെ പ്രതിനിധികളുമൊത്ത് വത്തിക്കാനിൽ, 13/05/23 ഫ്രാൻസീസ് പാപ്പാ, വനിതാസംഘടനകളുടെ ലോകസമിതിയുടെ പ്രതിനിധികളുമൊത്ത് വത്തിക്കാനിൽ, 13/05/23  (Vatican Media)

പാപ്പാ: കുടുംബത്തിലും സമൂഹത്തിലും അവിരാമം തുടിക്കുന്ന സ്ത്രീഹൃദയം !

ഫ്രാൻസീസ് പാപ്പാ, ഇറ്റലിയിലെ അസ്സീസി പട്ടണത്തിൽ മെയ് 14 മുതൽ 20 വരെ നടക്കാൻ പോകുന്ന പൊതുസമ്മേളനത്തിൻറെ ഭാഗമായി ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് റോമിൽ എത്തിയിരിക്കുന്ന കത്തോലിക്കാ വനിതാസംഘടനകളുടെ ലോകസമിതിയുടെ പ്രതിനിധികളുമായ ശനിയാഴ്‌ച (13/05/23) വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ബന്ധങ്ങൾ പുലർത്താനും ദാനമാകാനും മഹിളകൾക്കുള്ള കഴിവിനെ കൂടുതൽ വിലമതിക്കുകയും അവർക്കേകേണ്ടുന്ന പാരസ്പരികതയുടെ സമ്പന്നത പുരുഷന്മാർ കൂടുതൽ മനസ്സിലാക്കുകയും ചെയ്യേണ്ടത് ആവശ്യമാണെന്ന് മാർപ്പാപ്പാ ഓർമ്മിപ്പിക്കുന്നു.

ഇറ്റലിയിലെ അസ്സീസി പട്ടണത്തിൽ മെയ് 14 മുതൽ 20 വരെ നടക്കാൻ പോകുന്ന പൊതുസമ്മേളനത്തിൻറെ ഭാഗമായി ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് റോമിൽ എത്തിയിരിക്കുന്ന കത്തോലിക്കാ വനിതാസംഘടനകളുടെ ലോകസമിതിയുടെ ആയിരത്തിയഞ്ഞൂറോളം പേരടങ്ങിയ സംഘത്തെ ശനിയാഴ്‌ച (13/05/23) വത്തിക്കാനിൽ പോൾ ആറാമൻ ശാലയിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.

ലോകത്തിലേക്കു തുറന്നിരിക്കുന്ന കണ്ണുകളും ഹൃദയവും കൊണ്ട് ഭാവിയിലേക്കു നോക്കാനും അനീതിയും പരിത്യക്തതയും വിവേചനവും ദാരിദ്ര്യവും അനുഭവിക്കുന്ന അനേകം സ്ത്രീകളുടെ കരച്ചിൽ കേൾക്കാനും വേണ്ടിയാണ് അവർ സമ്മേളിക്കുന്നത് എന്നതിനെക്കുറിച്ച് പാപ്പാ സൂചിപ്പിച്ചു.

കുടുംബത്തിലും സമൂഹത്തിലും സ്ത്രീയുടെ സുപ്രധാന പങ്കിനെക്കുറിച്ചു പറഞ്ഞ പാപ്പാ അവിടെ അവളുടെ ഹൃദയം നിരന്തരം തുടിക്കുന്നുവെന്ന് പ്രസ്താവിച്ചു. ഇന്ന് ലോകത്തിൽ ശാന്തി, പ്രത്യേകിച്ച്, വിദ്വേഷത്തിൻറെയും പ്രതികാരാഭിവാഞ്ഛയുടെയും പിളർപ്പിനാൽ കീറിമുറിക്കപ്പെട്ട, രോഗബാധിതമായ, ഒരു ഹൃദയത്തിനുള്ളിൽ നിന്നുള്ള ഒരു സമാധനം അടിയന്തിരാവശ്യമാണെന്ന് പാപ്പാ പറഞ്ഞു. രാഷ്ട്രീയ, സാംസ്കാരിക പ്രത്യയശാസ്ത്രപരങ്ങളായ വിവാദങ്ങൾക്ക് സ്ത്രീകൾ കരുക്കളാക്കപ്പെടുന്നതിനെക്കുറിച്ചും പാപ്പാ പരാമർശിച്ചു.

ഫാത്തിമാനാഥയുടെ തിരുന്നാൾ ദിനമായിരുന്നതിനാൽ പാപ്പാ പരിശുദ്ധ കന്യകാമറിയം ഒരു ദാനവും ദൗത്യവും പൂർണ്ണതയിൽ ജീവിച്ചവളാണെന്ന് അനുസ്മരിച്ചു. മാതൃത്വമാണ് അവൾ ജീവിച്ച ദാനമെന്നും സഭയിലെ സ്വന്തം മക്കളെ പരിപാലിക്കുന്നതാണ് അവളുടെ ദൗത്യമെന്നും പാപ്പാ വിശദീകരിച്ചു

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 May 2023, 18:20