തിരയുക

ഫ്രാൻസീസ് പാപ്പാ, ഇറ്റലിയിലെ സ്പൊളേത്തൊ-നോർച്ച അതിരൂപതയിൽ നിന്ന് റോമിൽ തീർത്ഥാടനത്തിനെത്തിയവരെ വത്തിക്കാനിൽ, പോൾ ആറാമൻ ശാലയിൽ ശനിയാഴ്‌ച (20/05/23) സ്വീകരിച്ച വേളയിൽ ഫ്രാൻസീസ് പാപ്പാ, ഇറ്റലിയിലെ സ്പൊളേത്തൊ-നോർച്ച അതിരൂപതയിൽ നിന്ന് റോമിൽ തീർത്ഥാടനത്തിനെത്തിയവരെ വത്തിക്കാനിൽ, പോൾ ആറാമൻ ശാലയിൽ ശനിയാഴ്‌ച (20/05/23) സ്വീകരിച്ച വേളയിൽ  (Vatican Media)

സഭയിൽ, പ്രസംഗിക്കുന്നതിനെക്കാൾ പ്രാധാനം സാക്ഷ്യമാണെന്ന് പാപ്പാ !

ഫ്രാൻസീസ് പാപ്പാ, ഇറ്റലിയിലെ സ്പൊളേത്തൊ-നോർച്ച അതിരൂപതയിൽ നിന്ന് റോമിൽ തീർത്ഥാടനത്തിനെത്തിയ രണ്ടായിരത്തിയഞ്ഞൂറോളം പേരെ വത്തിക്കാനിൽ, പോൾ ആറാമൻ ശാലയിൽ ശനിയാഴ്‌ച (20/05/23) സ്വീകരിച്ചു സംബോധന ചെയ്തു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മനോഹാരിത വിശദീകരണത്തിന് അതീതമാണെന്നും സൗന്ദര്യം ദൃശ്യമാക്കിത്തീർക്കേണ്ടതും സാക്ഷ്യംവഹിക്കപ്പെടേണ്ടതുമാണെന്നും മാർപ്പാപ്പാ.

ഇറ്റലിയിലെ സ്പൊളേത്തൊ-നോർച്ച അതിരൂപതയിൽ നിന്ന് അവിടത്തെ സ്വർഗ്ഗാരോപിതയായ പരിശുദ്ധ മറിയത്തിൻറെ നാമത്തിലുള്ള കത്തീദ്രലിൻറെ പ്രതിഷ്ഠയുടെ വാർഷികത്തോടനുബന്ധിച്ചുള്ള ജൂബിലിവത്സരാചരണത്തിൻറെ ഭാഗമായി  റോമിൽ തീർത്ഥാടനത്തിനെത്തിയ രണ്ടായിരത്തിയഞ്ഞൂറോളം പേരെ വത്തിക്കാനിൽ, പോൾ ആറാമൻ ശാലയിൽ ശനിയാഴ്‌ച (20/05/23) സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.

സഭയിൽ പ്രസംഗിക്കുന്നതിനെക്കാൾ പ്രാധാനം സാക്ഷ്യമാണെന്ന് പാപ്പാ തദ്ദവസരത്തിൽ ഉദ്ബോധിപ്പിച്ചു. സ്പെളേത്തോയിലെ മനോഹരവും പ്രൗഢവുമായ കത്തീദ്രൽ ജീവിതത്തിൻറെയും വിശ്വാസത്തിൻറെയും ചരിത്രം കാത്തുസൂക്ഷിക്കുകയും വിശുദ്ധിയും സൗന്ദര്യവും ഉൾക്കൊള്ളുകയും ചെയ്യുന്നുവെന്നു പാപ്പാ പറഞ്ഞു.

സൗന്ദര്യം തേടണമെങ്കിൽ നാം വസ്തുക്കളുടെ ഹൃദയത്തിലേക്കു പോകണമെന്നു പറഞ്ഞ പാപ്പാ സഭയിൽ അപ്രധാനങ്ങളും ഉപരിപ്ലവങ്ങളുമായവയിൽ ശ്രദ്ധപതിച്ച് സമയം കളയാതെ ആദിമസമൂഹങ്ങളിലേക്കു നോക്കുകയും പ്രാർത്ഥന ഉപവി പ്രഘോഷണം എന്നീ മുൻഗണനാർഹമായവയിൽ ശ്രദ്ധിക്കുകയും ചെയ്യണമെന്ന് ഉദ്ബോദിപ്പിച്ചു.

അജപലനപ്രവർത്തനങ്ങൾ നവീകരിക്കേണ്ടതിനെക്കുറിച്ചും പരാമർശിച്ച പാപ്പാ അതിന് തിരഞ്ഞെടുപ്പുകൾ ആവശ്യമാണെന്നും കൂടുതൽ സത്താപരങ്ങളായവയിൽ നിന്ന് അതു തുടങ്ങണമെന്നും ഓർമ്മിപ്പിച്ചു. സുവിശേഷവത്ക്കരണ രീതികൾ കാലോചിതമാക്കിത്തീർക്കുന്നതിന് ഭയപ്പെടരുതെന്നും പാപ്പാ പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 May 2023, 12:49