തിരയുക

ഫ്രാൻസീസ് പാപ്പാ ഫ്രാൻസീസ് പാപ്പാ  (ANSA)

സഭയുടെ ദൃശ്യശ്രാവ്യ ചരിത്ര സ്രോതസ്സുകൾ ശാസ്ത്രീയമായി പരിപാലിക്കപ്പെടണം, പാപ്പാ

കത്തോലിക്കാസഭയുടെ ദൃശ്യശ്രാവ്യ സ്മൃതിപഥങ്ങൾ (മാക്-MAC) എന്ന പേരിലുള്ള ഫൗണ്ടേഷന് പാപ്പായുടെ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കത്തോലിക്കാസഭയുടെ ദൃശ്യശ്രാവ്യ സ്രോതസ്സുകൾ കാത്തുപരിപാലിക്കേണ്ടത് സുപ്രധാനമാണെന്ന് മാർപ്പാപ്പാ.

കത്തോലിക്കാസഭയുടെ ദൃശ്യശ്രാവ്യ സ്മൃതിപഥങ്ങൾ (മാക്-MAC) എന്ന പേരിലുള്ള ഫൗണ്ടേഷൻറെ ശാസ്ത്രീയ സമിതി ചൊവ്വാഴ്ച (02/05/23) വത്തിക്കാനിൽ ചേർന്ന പ്രഥമ സമ്മേളനത്തിന് നല്കിയ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഈ പ്രാധാന്യം എടുത്തുകാട്ടിയിരിക്കുന്നത്.

ശാസ്ത്രീയ മാനദണ്ഡങ്ങൾക്കനുസൃതം കാത്തുസൂക്ഷിക്കുകയും ക്രമപ്പെടുത്തുകയും ചെയ്യേണ്ട ഒരു പൈതൃകമാണ് സഭയുടെ ദൃശ്യശ്രാവ്യ ചരിത്ര സ്രോതസ്സുകൾ എന്ന് പാപ്പാ പറയുന്നു.

പരിശുദ്ധസിംഹാസനത്തിൻറെയും ആകമാനസഭയുടെയും ദൃശ്യശ്രാവ്യരേഖകൾ സൂക്ഷിക്കുന്ന ഒരു കേന്ദ്രാലയമായി (സെൻട്രൽ ആർക്കൈവ്) പ്രവർത്തിക്കുന്ന ഒരു സ്ഥാപനം, വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പായുടെ  മോത്തുപ്രോപ്രിയൊ ആയ “ല കൂര വിജിലന്തീസ്സിമ”-യുടെ ചുവടുപിടിച്ച് പിറവിയെടുക്കുമെന്ന പ്രത്യാശയും പാപ്പാ പ്രകടിപ്പിക്കുന്നു.

ചരിത്രപരമായ ദൃശ്യശ്രാവ്യ പൈതൃകത്തിൻറെയും കത്തോലിക്കാസഭയുമായി ബന്ധപ്പെട്ട അനുബന്ധ രേഖകളുടെയും വീണ്ടെടുക്കൽ, സംരക്ഷണം, മെച്ചപ്പെടുത്തൽ എന്നിവയുടെ സാംസ്കാരിക അടിയന്തരാവശ്യകതയോട് പ്രത്യുത്തരിക്കുന്നതിന് സ്ഥാപിതമായതാണ് "കത്തോലിക്കാസഭയുടെ ദൃശ്യശ്രാവ്യ സ്മൃതിപഥങ്ങൾ" എന്നഫൗണ്ടേഷൻ. ഇതിൻറെ അദ്ധ്യക്ഷൻ മോൺസിഞ്ഞോൽ ദാറിയൊ എദ്വാർദൊ വിഗനൊ ആണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 May 2023, 12:25