തിരയുക

ഫ്രാൻസീസ് പാപ്പാ ഹംഗറിയിൽ നിന്നുള്ള മടക്കയാത്രയിൽ വിമാനത്തിൽ വച്ച് മാദ്ധ്യമപ്രവർത്തകരുമായി സംസാരിക്കുന്നു, 30/04/23  ഫ്രാൻസീസ് പാപ്പാ ഹംഗറിയിൽ നിന്നുള്ള മടക്കയാത്രയിൽ വിമാനത്തിൽ വച്ച് മാദ്ധ്യമപ്രവർത്തകരുമായി സംസാരിക്കുന്നു, 30/04/23   (ANSA)

റഷ്യയിൽ നിന്ന് ഉക്രൈൻ കുട്ടികളെ തിരികെയെത്തിക്കാൻ പരിശുദ്ധസിംഹാസനം ഇടപെടും!

ഫ്രാൻസീസ് പാപ്പാ ഹംഗറിയിൽ നിന്നുള്ള മടക്കയാത്രയിൽ വിമാനത്തിൽ വച്ച് മാദ്ധ്യമ പ്രവർത്തകരോട്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

നിലവിലുള്ള യുദ്ധത്തിനിടയിൽ റഷ്യയിലേക്കു കൊണ്ടുപോകപ്പെട്ട ഉക്രൈയിൻകാരായ കുട്ടികളെ സ്വദേശത്തേക്കു തിരികെകൊണ്ടുവരുന്നതിനു വേണ്ടി പരിശുദ്ധസിംഹാനം പരിശ്രമിക്കുമെന്ന് മാർപ്പാപ്പാ.

തൻറെ ത്രിദിന ഇടയസന്ദർശനം കഴിഞ്ഞ് ഏപ്രിൽ 30-ന് ഞായറാഴ്ച റോമിലേക്കു മടങ്ങവെ വിമാനത്തിൽ വച്ച് മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു ഫ്രാൻസീസ് പാപ്പാ. സ്പാനിഷ് റേഡിയോ ആയ കോപെയുടെ പ്രതിനിധി ഏവ ഫെർണാണ്ടസ് ആണ് ഇതെക്കുറിച്ച് പാപ്പായോട് ചോദിച്ചത്.

യുദ്ധത്തടവുകാരുടെ കൈമാറ്റം തുടങ്ങിയ ചില സന്ദർഭങ്ങളിൽ പരിശുദ്ധസിംഹാസനം നയതന്ത്രകാര്യാലയം വഴി മാദ്ധ്യസ്ഥ്യം വഹിച്ചിട്ടുണ്ടെന്നും കുഞ്ഞുങ്ങളെ തിരികെകൊണ്ടുവരാൻ ഇടപെടുകയെന്നത് നീതിപൂർവ്വകമായ ഒരു കാര്യമാകയാൽ അതു ചെയ്യാൻ പരിശുദ്ധസിംഹാസനം തയ്യാറാണെന്നും സഹായിക്കേണ്ടത് നമ്മുടെ കടമാണെന്നും അതൊരു മാനവിക പ്രശ്നമാണെന്നും പാപ്പാ വ്യക്തമാക്കി. മാനുഷികമായ എല്ലാ പ്രവർത്തികളും സഹായകരമാകുമ്പോൾ നീഷ്ഠൂര പ്രവർത്തികളാകട്ടെ സഹായകമാകില്ലയെന്നും ആകയാൽ മാനുഷികമായി സാധ്യമായതെല്ലാം നമ്മൾ ചെയ്യേണ്ടിയിരിക്കുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 May 2023, 12:16