തിരയുക

"ജനനത്തിന്റെ പൊതുവായ അവസ്ഥ " എന്ന ശീർഷകത്തിൽ റോമിൽ ഈയാഴ്ച നടന്ന സമ്മേളനത്തിൽ പാപ്പാ ഗർഭവതിയായ അമ്മയെ അനുഗ്രഹിക്കുന്നു. "ജനനത്തിന്റെ പൊതുവായ അവസ്ഥ " എന്ന ശീർഷകത്തിൽ റോമിൽ ഈയാഴ്ച നടന്ന സമ്മേളനത്തിൽ പാപ്പാ ഗർഭവതിയായ അമ്മയെ അനുഗ്രഹിക്കുന്നു.  (VATICAN MEDIA Divisione Foto)

പാപ്പാ: ‘മാതൃദിനാശംസകൾ!'

പല രാജ്യങ്ങളും മെയ് പതിനാലാം തിയതി ഞായറാഴ്ച മാതൃദിനം ആഘോഷിച്ചപ്പോൾ ഫ്രാൻസിസ് പാപ്പാ എല്ലാ അമ്മമാരെയും പരിശുദ്ധ കന്യകാമറിയത്തെ ഭരമേൽപ്പിച്ചു കൊണ്ട് മാതൃദിന ആശംസകൾ നേർന്നു.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

മെയ് പതിനാലാം തിയതി, ഞായറാഴ്ച്ച തങ്ങളുടെ അമ്മമാരെ നന്ദിയോടെ അനുസ്മരിക്കാൻ ഫ്രാൻസിസ്  പാപ്പാ എല്ലാവരേയും പ്രോത്സാഹിപ്പിച്ചു. മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് പല രാജ്യങ്ങളിലും മാതൃദിനം ആഘോഷിക്കുന്നത്.

കുട്ടികൾക്ക് ജന്മമേകിയ സ്ത്രീകളെ പാപ്പാ അഭിനന്ദിക്കുകയും  അവരെ പരിശുദ്ധ മാതാവിന്റെ സംരക്ഷണത്തിൽ ഭരമേൽപ്പിക്കുകയും ചെയ്തു.

"നമ്മോടൊപ്പമുള്ളവരും സ്വർഗ്ഗത്തിലേക്ക് പോയവരുമായ എല്ലാ അമ്മമാരെയും നന്ദിയോടെയും വാത്സല്യത്തോടെയും നമുക്ക് അനുസ്മരിക്കാം," എന്ന് പറഞ്ഞ പാപ്പാ, "നമുക്ക് അവരെ യേശുവിന്റെ അമ്മയായ മറിയത്തെ ഏൽപ്പിക്കാം," എന്ന് കൂട്ടിചേർത്തു.

ത്രികാല പ്രാർത്ഥനയ്ക്കായി വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ സന്നിഹിതരായ വിശ്വാസികളോടും തീർത്ഥാടകരോടും എല്ലാ അമ്മമാർക്കും വേണ്ടി കരഘോഷം മുഴക്കാനും ഫ്രാൻസിസ് പാപ്പാ ആവശ്യപ്പെട്ടു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 May 2023, 12:38