തിരയുക

ഫ്രാൻസിസ് പാപ്പാ, പൊതുകൂടിക്കാഴ്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ, പൊതുകൂടിക്കാഴ്ചാവേളയിൽ  (Vatican Media)

സുവിശേഷപ്രഘോഷണത്തിൽ ഫ്രാൻസിസ് സേവ്യറിന്റെ മാതൃക ഉയർത്തിക്കാട്ടി ഫ്രാൻസിസ് പാപ്പാ

മിഷനറി ദൗത്യത്തിൽ വിശുദ്ധ ഫ്രാൻസിസ് സേവ്യറിനെപ്പോലെ സന്തോഷിക്കാനാകട്ടെയെന്ന് ഫ്രാൻസിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

മിഷൻ രംഗങ്ങളിൽ ഇന്ന് നേരിടുന്ന പ്രതിസന്ധികളുടെ മുന്നിലും വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ മാതൃകയിൽ ക്രിസ്തുവിനെ അറിയിക്കുന്നതിനുള്ള സന്തോഷമനുഭവിക്കാൻ നമുക്കാകട്ടെയെന്ന് ഫ്രാൻസിസ് പാപ്പാ ആശംസിച്ചു. മെയ് 17 ബുധനാഴ്‌ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിൽ നടത്തിയ ഉദ്ബോധനത്തിൽ സ്പൈനിൽനിന്ന് പുറപ്പെട്ട് ഇന്ത്യയിലും ജപ്പാനിലും സുവിശേഷമെത്തിക്കുകയും ചൈനയിലേക്കുള്ള യാത്രയിൽ മരണമടയുകയും ചെയ്ത വിശുദ്ധ ഫ്രാൻസിസിന്റെ ജീവിതത്തെക്കുറിച്ച് ഫ്രാൻസിസ് പാപ്പാ വിശദീകരിച്ചതിന് പിന്നാലെയാണ്, ഇതുമായി ബന്ധപ്പെട്ട് ട്വിറ്ററിലൂടെ സന്ദേശം അയച്ചത്.

"മിഷനറി പ്രവർത്തനത്തിലെ ബുദ്ധിമുട്ടുകളിലും പ്രയാസങ്ങളിലും, ക്രിസ്തുവിനെ ഭൂമിയുടെ അറ്റങ്ങളോളം എത്തിക്കുന്നതിലുള്ള മിഷനറിയുടെ അഗാധമായ സന്തോഷം കണ്ടെത്താൻ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ പ്രചോദനവും മാതൃകയും നമ്മെ സഹായിക്കട്ടെ" എന്നതായിരുന്നു ട്വീറ്റിന്റെ പൂർണ്ണരൂപം. പൊതുകൂടിക്കാഴ്ച (#GeneralAudience) എന്ന ഹാഷ്‌ടാഗോടുകൂടിയായിരുന്നു പാപ്പായുടെ സന്ദേശം.

EN: Amidst the hardships and difficulties of the missions, may the commitment and example of Saint Francis Xavier help us discover the deep joy of the missionary, happy to bring Christ to the farthest ends of the earth. #GeneralAudience

IT: Lo slancio e l'esempio di San Francesco Saverio ci aiutino a scoprire, nelle fatiche e nelle difficoltà della missione, la gioia profonda del missionario felice di portare Cristo fino agli estremi confini della terra. #UdienzaGenerale

5 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 May 2023, 15:42