തിരയുക

ഫ്രാൻസിസ് പാപ്പാ ആമുഖം നൽകിയ ഗെയ്ൽ ജിറാഡും കാർലോ പെട്രിനിയും എഴുതിയ പുസ്തകം ഫ്രാൻസിസ് പാപ്പാ ആമുഖം നൽകിയ ഗെയ്ൽ ജിറാഡും കാർലോ പെട്രിനിയും എഴുതിയ പുസ്തകം 

സംവാദം പക്വതയിലേക്ക് നയിക്കുന്നു: ഫ്രാൻസിസ് പാപ്പാ

"മാറ്റത്തിനായുള്ള അഭിവാഞ്ഛ" സന്തോഷത്തിലേക്കുള്ള മാർഗം പാരിസ്ഥിതിക പരിവർത്തനം എന്ന തലക്കെട്ടിൽ ഗെയ്ൽ ജിറാഡും കാർലോ പെട്രിനിയും എഴുതിയ പുസ്തകത്തിന് ഫ്രാൻസിസ് മാർപാപ്പ എഴുതിയ ആമുഖം.

ഫാ.ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

പാചകശാസ്ത്ര വിദഗ്‌ദ്ധനും,ആക്ടിവിസ്റ്റുമായ കാർലോ പെട്രിനിയും , ഈശോസഭാ വൈദികനും, സാമ്പത്തിക വിദഗ്ധനായ  ഗെയ്ൽ ജിറാഡും തമ്മിലുള്ള  സംഭാഷണമടങ്ങിയ  "മാറ്റത്തിനായുള്ള അഭിവാഞ്ഛ" സന്തോഷത്തിലേക്കുള്ള മാർഗം പാരിസ്ഥിതിക പരിവർത്തനം  എന്ന തലക്കെട്ടിലുള്ള പുസ്തകത്തിന് ഫ്രാൻസിസ് പാപ്പാ എഴുതിയ ആമുഖത്തിലാണ് ആരോഗ്യപരമായ സംവാദങ്ങൾ എല്ലാ മേഖലകളിലും പക്വതയിലേക്കുള്ള വഴി തുറക്കുന്നുവെന്ന ആശയം പങ്കുവച്ചത്. പ്രതീക്ഷയുടെയും ആധികാരികതയുടെയും സ്വാദ് നുകരുവാൻ ഈ ഗ്രന്ഥം ഇടവരുത്തട്ടെയെന്ന് പാപ്പാ ആശംസിച്ചു. യുവാക്കളിൽ മാറ്റത്തിന്റെ ഒരു ജീവിതശൈലി നുകരുവാൻ, ഭൂതകാലത്തിന്റെ മധുരതരമായ ഓർമ്മകൾ പങ്കുവയ്ക്കുന്നതാണ് ഈ പുസ്തകം. പരിസ്ഥിതിക്ക് നേരെയുള്ള മനുഷ്യന്റെ കടന്നുകയറ്റവും, ഭൗമിക വിഭവങ്ങളുടെ അശാസ്ത്രീയമായ ഉപയോഗവും സാമ്പത്തിക വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് പാപ്പാ എടുത്തു പറയുന്നു.

കാലാവസ്ഥാ നീതിയുടെയും, സാമൂഹിക നീതിയുടെയും വക്താക്കളെന്ന് യുവജങ്ങങ്ങളെ വിശേഷിപ്പിക്കുന്ന ഗ്രന്ഥകർത്താക്കളുടെ ആശയവും പാപ്പാ പങ്കുവയ്ക്കുന്നുണ്ട്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ  വിലയിരുത്തുന്നതിനുള്ള  മാനദണ്ഡമായി ജിഡിപി കണക്കാക്കപെടുമ്പോൾ  പരിസ്ഥിതിയോടുള്ള ബഹുമാനം, അവകാശങ്ങളോടുള്ള ആദരവ്, മനുഷ്യന്റെ അന്തസ്സിനോടുള്ള പരിഗണന എന്നിങ്ങനെയുള്ള മൂല്യങ്ങളും പരിരക്ഷിക്കപ്പെടണമെന്ന് പാപ്പാ അടിവരയിട്ടു പറയുന്നു. അതിനാൽ ഈ പുസ്തകം അനുവാചകഹൃദയങ്ങൾക്ക് നൽകുന്ന സംഭാഷണത്തിന്റെ മധുരം, നന്മയ്ക്കു വേണ്ടിയുള്ള ജീവിത സംവാദത്തിനും, തത്ഫലമായി പക്വതയാർന്ന ബന്ധങ്ങൾക്കും കരണമാകട്ടെയെന്നും പാപ്പാ ആശംസിക്കുന്നു.

യേശു ആഗ്രഹിച്ചതുപോലെ എല്ലാ മനുഷ്യർക്കും സാഹോദര്യത്തിലും, സമഭാവനയിലും ജീവിക്കുവാൻ വ്യക്തിപരവും സാമുദായികവും രാഷ്ട്രീയവുമായ തലങ്ങളിൽ പരസ്പരമുള്ള  ബന്ധങ്ങൾ വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയും പാപ്പാ ഓർമ്മിപ്പിക്കുകയും, ഇവയുടെ തുടക്കം നമ്മുടെ വ്യക്തിപരവും, കുടുംബപരവുമായ ജീവിതങ്ങളിൽ ആയിരിക്കണമെന്ന് ആശംസിക്കുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 May 2023, 12:14