തിരയുക

വിശുദ്ധ യൗസേപ്പിതാവ്.  വിശുദ്ധ യൗസേപ്പിതാവ്.   (©MPIX.TURE - stock.adobe.com)

പാപ്പാ : മറഞ്ഞ് നിന്ന് മാദ്ധ്യസ്ഥം വഹിക്കുന്ന വിശുദ്ധ യൗസേപ്പ്

ഫ്രാൻസിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

"ആരും ശ്രദ്ധിക്കാതെ കടന്നു പോകുന്ന, എന്നാൽ എന്നും സന്നിഹിതനായ, വിവേകിയും, മറഞ്ഞു നിന്ന് പിന്തുണയ്ക്കുകയും വിഷമമേറിയ നിമിഷങ്ങളിൽ നമ്മെ നയിക്കുകയും മാദ്ധ്യസ്ഥം വഹിക്കുകയും ചെയ്യുന്ന ഒരു മനുഷ്യനെ വിശുദ്ധ യൗസേപ്പിൽ എല്ലാവർക്കും കണ്ടെത്താൻ കഴിയും."

#വിശുദ്ധ യൗസേപ്പ് എന്ന ഹാഷ്ടാഗോടു കൂടി ഇറ്റാലിയൻ, ഫ്രഞ്ച്, ഇംഗ്ലീഷ്, പോളിഷ്, സ്പാനിഷ്, ജർമ്മൻ, അറബി എന്നീ ഭാഷകളിൽ പാപ്പാ ട്വിറ്റർ സന്ദേശം പങ്കുവെച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാലു കോടിയിലേറെ വരുന്ന ട്വിറ്റർ അനുയായികൾ പാപ്പാ പങ്കുവെക്കുന്ന ട്വിറ്റർ സന്ദേശങ്ങൾ വായിക്കുന്നു.  

വിശുദ്ധ യൗസേപ്പിതാവിനെ അനുസ്മരിച്ച് കൊണ്ടാണ് പാപ്പാ ട്വിറ്റർ സന്ദേശം നൽകിയത്. തിരുസഭ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുന്നാൾ മാർച്ച് 19 ആം തിയതിയാണ് ആഘോഷിക്കുന്നത്.  ഈ വർഷം മാർച്ച്19  ഞായറാഴ്ച ആയതിനാൽ തിരുന്നാൾ തിങ്കളാഴ്ച  20.03.23 ലേക്ക് മാറ്റിവയ്ക്കുകയായിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 March 2023, 13:45