തിരയുക

മെക്സിക്കോയിലെ സ്യുദാദ് ഹുവാരെസിൽ തീപിടുത്തമുണ്ടായ കുടിയേറ്റക്കാർക്കായുള്ള സ്ഥാപനം സ്ഥിതിചെയ്യുന്ന ഇടം, ആകാശ വീക്ഷണം  മെക്സിക്കോയിലെ സ്യുദാദ് ഹുവാരെസിൽ തീപിടുത്തമുണ്ടായ കുടിയേറ്റക്കാർക്കായുള്ള സ്ഥാപനം സ്ഥിതിചെയ്യുന്ന ഇടം, ആകാശ വീക്ഷണം  

മെക്സിക്കോയിൽ, അഭയാർത്ഥി കേന്ദ്രത്തിലെ അഗ്നിബാധയിൽ പാപ്പായുടെ ദുഃഖം!

മെക്സിക്കോയിലെ സ്യുദാദ് ഹുവാരെസിൽ കുടിയേറ്റക്കാരുടെ വാസ കേന്ദ്രത്തിലുണ്ടായ അഗ്നിബാധയിൽ നാല്പതോളം പേർക്ക് ജീവഹാനി സംഭവിക്കുകയും മുപ്പതോളം പേർക്ക് പൊള്ളലേൽക്കുകയും ചെയ്തു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മെക്സിക്കോയിലെ സ്യുദാദ് ഹുവാരെസിൽ ചൊവ്വാഴ്ച  (28/03/23) കുടിയേറ്റക്കാർക്കായുള്ള ഒരു കേന്ദ്രത്തിലുണ്ടായ അഗ്നിബാധയിൽ മരണമടഞ്ഞവർക്കായി പാപ്പാ പ്രാർത്ഥിക്കുന്നു.

ബുധനാഴ്ച (29/03/23) വത്തിക്കാനിൽ അനുവദിച്ച പ്രതിവാര പൊതുകൂടിക്കാഴ്ചാ വേളയിൽ സ്പാനിഷ് ഭാഷാക്കാരെ പ്രത്യേകം സംബോധന ചെയ്ത വേളയിലാണ്  ഫ്രാൻസീസ് പാപ്പാ ഈ തീപിടുത്ത ദുരന്തത്തിൽ മരണമടഞ്ഞവരെയും അവരുടെ കുടുംബാംഗങ്ങളെയും അനുസ്മരിച്ചത്.

ഈ ദുരന്തത്തിൻറെ വേദന പേറുന്നവർക്ക് ദൈവികസാന്ത്വനം ലഭിക്കുന്നതിനായി പാപ്പാ പ്രാർത്ഥിക്കുകയും ചെയ്തു.

കുടിയേറ്റക്കാരുടെ വാസ കേന്ദ്രത്തിലുണ്ടായ അഗ്നിബാധയിൽ  നാല്പതോളം പേർക്ക് ജീവഹാനി സംഭവിക്കുകയും മുപ്പതോളം പേർക്ക് പൊള്ളലേൽക്കുകയും ചെയ്തിട്ടുണ്ട്. മദ്ധ്യ അമേരിക്കയിലും തെക്കെ അമേരിക്കയിലും നിന്നുള്ളവരാണ് ഈ കേന്ദ്രത്തിൽ താമസിച്ചിരുന്നത്. മരണമടഞ്ഞവരിൽ കൂടുതലും ഗോട്ടിമാലക്കാരാണ്. തങ്ങളെ നാടുകടത്തുന്നതിനെതിരെ പ്രതിഷേധിക്കുന്ന കുടിയേറ്റക്കാരുടെ ഒരു വിഭാഗമാണ് ഈ തീപിടിത്തത്തിനു പിന്നിലെന്ന് കരുതപ്പെടുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 March 2023, 15:03