തിരയുക

ഒരു കുട്ടിയെ അനുഗ്രഹിക്കുന്ന ഫ്രാൻസിസ് പാപ്പാ - ഫയൽ ചിത്രം ഒരു കുട്ടിയെ അനുഗ്രഹിക്കുന്ന ഫ്രാൻസിസ് പാപ്പാ - ഫയൽ ചിത്രം  (ANSA)

ഓരോ മനുഷ്യജീവനും വിശുദ്ധവും അലംഘനീയവുമാണ്: പാപ്പാ

ഫ്രാൻസിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

മാർച്ചുമാസം ഇരുപത്തിയൊന്നാം തീയതി പങ്കുവച്ച ട്വിറ്റർ സന്ദേശത്തിലൂടെ ഫ്രാൻസിസ് പാപ്പാ ഒരിക്കൽ കൂടി മനുഷ്യജീവന്റെ അമൂല്യതയും, പ്രാധാന്യവും  എടുത്തുപറഞ്ഞു. ഒരു  സമൂഹത്തിന്റെ ഭാവി നിശ്ചയിക്കപ്പെടുന്നതുപോലും ഇപ്രകാരം മനുഷ്യർ തമ്മിലുള്ള പരസ്പര ബഹുമാനവും, മനുഷ്യന്റെ അവസ്ഥകളെ തിരിച്ചറിയുന്നതിലൂടെയുമാണെന്നും പാപ്പാ കൂട്ടിച്ചേർത്തു.

ട്വിറ്റർ സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്:  

“ഓരോ മനുഷ്യജീവനും വിശുദ്ധവും അലംഘനീയവുമാണ്. ഒരു സമൂഹത്തിന് അതിന്റെ ഭാവി സുസ്ഥിരമാകണമെങ്കിൽ , ഓരോ വ്യക്തിയുടെയും അന്തസ്സിനോട്, അവരുടെ അവസ്ഥ എന്തുതന്നെയായാലും, ഹൃദയംഗമമായ ഒരു ബഹുമാനം വളർത്തിയെടുത്തിരിക്കണം.”

സമൂഹമാധ്യമമായ ട്വിറ്ററിലൂടെ എഴുതപ്പെടുന്ന മാർപാപ്പയുടെ ഹ്രസ്വസന്ദേശങ്ങൾക്ക് പതിനായിരക്കണക്കിന് ആളുകളാണ് വായനക്കാരായും, പങ്കുവയ്ക്കുന്നവരായും ഈ ലോകം മുഴുവൻ ഉള്ളത്. ഒപ്പം ഏറ്റവും കൂടുതൽ അനുയായികൾ ഉള്ള ലോകനേതാക്കളുടെ ട്വിറ്റർ അക്കൗണ്ടുകളിൽ പ്രഥമസ്ഥാനം അലങ്കരിക്കുന്നതും മാർപ്പാപ്പയുടേതാണ്. കൃത്രിമബുദ്ധിശാസ്ത്രത്തിന്റെയും, പ്രയുക്തതയുടെയും ആധിക്യം നിറഞ്ഞ ലോകത്തിൽ ട്വിറ്റർ ആശയങ്ങൾ വളരെയധികം മനുഷ്യമനസ്സുകളെ സ്വാധീനിക്കുന്നുമുണ്ട്.

IT: Ogni essere umano è sacro e inviolabile. Affinché una società abbia futuro, è necessario che abbia maturato un sentito rispetto verso la dignità di ogni persona, in qualunque condizione si trovi.

EN: Every human person is sacred and inviolable. To ensure that a society has a future, it is necessary that a sense of respect be matured for the dignity of every person, no matter in what condition they find themselves.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 March 2023, 12:18