തിരയുക

ഇക്വഡോറിലും പെറുവിലുമായി നടന്ന ഭൂചലനത്തിന്റെ അനന്തരഫലങ്ങൾ. ഇക്വഡോറിലും പെറുവിലുമായി നടന്ന ഭൂചലനത്തിന്റെ അനന്തരഫലങ്ങൾ. 

ഭൂകമ്പം ബാധിച്ച ഇക്വഡോറിന് പാപ്പാ തന്റെ സാമിപ്യം അറിയിച്ചു

ഇക്വഡോറിലെ ശക്തമായ ഭൂകമ്പത്തിൽ അകപ്പെട്ടവരോടു ഫ്രാൻസിസ് പാപ്പാ തന്റെ സാമീപ്യം പ്രകടിപ്പിക്കുകയും ഭൂകമ്പത്തിന്റെ ഇരകൾക്കായി പ്രാർത്ഥിക്കുകയും ചെയ്തു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ത്രികാല പ്രാർത്ഥനാ സമയത്ത് പാപ്പാ യുക്രെയ്നിന് വേണ്ടി പ്രാർത്ഥനകൾ ആവശ്യപ്പെടുകയും "പിതൃദിനം" ആഘോഷിക്കുന്നത്‌ അനുസ്മരിച്ചുകൊണ്ട് എല്ലാ പിതാക്കന്മാർക്കും തന്റെ ആശംസകൾ അർപ്പിക്കുകയും ചെയ്തു.

ശനിയാഴ്ച രാത്രി തെക്കൻ ഇക്വഡോറിലും വടക്കൻ പെറുവിലും ഉണ്ടായ ശക്തമായ ഭൂകമ്പത്തിന് ഇരയായവർക്കായി താൻ പ്രാർത്ഥിക്കുന്നതായി ഫ്രാൻസിസ് പാപ്പാ പറഞ്ഞു.

റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 16 പേർ മരിക്കുകയും അനേകം പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങുകയും ചെയ്‌തു. 381 പേർക്ക് പരിക്കേറ്റതായി കണക്കാക്കപ്പെടുന്നു.

ഞായറാഴ്ച മദ്ധ്യാഹ്ന പ്രാർത്ഥനയെ തുടർന്ന് നൽകിയ സന്ദേശത്തിനിടെ  ഇക്വഡോറിലെ ജനങ്ങളുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്നും ഭൂകമ്പത്തിൽ മരിക്കുകയോ പരിക്കേൽക്കുകയോ ചെയ്ത എല്ലാവർക്കും വേണ്ടി തന്റെ പ്രാർത്ഥനകൾ ഉറപ്പുനൽകുന്നതായും പാപ്പാ പറഞ്ഞു.

ശനിയാഴ്ച രാത്രിയുണ്ടായ ഭൂചലനത്തിൽ തീരപ്രദേശങ്ങളിൽ മാത്രമല്ല ഉയർന്ന പ്രദേശങ്ങളിലുള്ള വീടുകളും കെട്ടിടങ്ങളും പോലും തകർന്നു. തകർന്ന കെട്ടിടങ്ങൾ കൂടുതലും ദരിദ്രർ  താമസിക്കുന്നതും പഴയതും ഭൂകമ്പസാധ്യതയുള്ള രാജ്യത്ത് പുലർത്തേണ്ട കെട്ടിട നിലവാരം പാലിക്കാത്തവയുമായിരുന്നെന്ന് നിരീക്ഷകർ വെളിപ്പെടുത്തി.

ഇക്വഡോറിലെ രണ്ടാമത്തെ വലിയ നഗരമായ ഗ്വായാക്വിലിൽ നിന്ന് 80 കിലോമീറ്റർ അകലെ പസഫിക് തീരം കേന്ദ്രീകരിച്ചാണ് ഭൂചലനം അനുഭവപ്പെട്ടത്. നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി ഇക്വഡോറിലെ എമർജൻസി റെസ്പോൺസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

ഇക്വഡോർ പ്രത്യേകിച്ചും ഭൂകമ്പ സാധ്യതയുള്ള സ്ഥലമാണ്. 2016-ൽ, രാജ്യത്തിന്റെ കൂടുതൽ ജനസാന്ദ്രതയുള്ള പസഫിക് തീരത്തിന്റെ വടക്ക് കേന്ദ്രീകരിച്ച്, ഉണ്ടായ ഭൂകമ്പത്തിൽ 600-ലധികം ആളുകൾ മരിച്ചിരുന്നു. പെറുവിൽ, ഇക്വഡോറുമായുള്ള വടക്കൻ അതിർത്തി മുതൽ മധ്യ പസഫിക് തീരം വരെ ഭൂചലനം അനുഭവപ്പെട്ടു. തുംബെസിൽ ഒരു സൈനിക ബാരക്കിന്റെ പഴയ മതിലുകൾ തകർന്നു വീഴ്ന്നതായി പെറുവിലെ അധികാരികൾ അറിയിച്ചു. ഒരു മരണം റിപ്പോർട്ട് ചെയ്യുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 March 2023, 14:22