തിരയുക

നരേന്ദ്ര മോദി പാപ്പായെ സന്ദർശിച്ചപ്പോൾ. നരേന്ദ്ര മോദി പാപ്പായെ സന്ദർശിച്ചപ്പോൾ. 

പാപ്പയ്‌ക്ക്‌ ഇന്ത്യൻ പ്രധാനമന്ത്രിയുടെ ട്വിറ്റർ സന്ദേശം

മാർച്ച് 29ആം തിയതി, വൈകുന്നേരം റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പരിശുദ്ധ പിതാവിന് പ്രാർത്ഥന നേർന്നു കൊണ്ട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്റർ സന്ദേശമയച്ചു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

“ഫ്രാൻസിസ് പാപ്പയുടെ നല്ല ആരോഗ്യത്തിനും അതിവേഗ സൗഖ്യത്തിനായി പ്രാർത്ഥിക്കുന്നു” എന്ന് മാർച്ച് മുപ്പത്തൊന്നാം തിയതി  ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്റർ സന്ദേശം പങ്കുവച്ചു.

Praying for the good health and speedy recovery of Pope Francis. @Pontifex എന്നാണ് പ്രധാനമന്ത്രി തന്റെ ട്വിറ്റർ സന്ദേശത്തിൽ രേഖപ്പെടുത്തിയത്.

കൂടാതെ എല്ലാ മെത്രാന്മാരുടെ പേരിലും ആശംസകളർപ്പിച്ചു കൊണ്ട് ഇറ്റാലിയൻ മെത്രാൻ സമിതിയുടെ അദ്ധ്യക്ഷൻ ഫ്രാൻസിസ് പാപ്പായ്ക്ക് സന്ദേശമയച്ചു. 29 മാർച്ച് വൈകുന്നേരം റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പരിശുദ്ധ പിതാവിന് തങ്ങളുടെ സാമിപ്യവും ഇറ്റലിയിലെ മൊത്തം സഭയുടേയും പ്രാർത്ഥനയും നേർന്നു. വേഗം ആരോഗ്യം വീണ്ടെടുക്കട്ടെ എന്ന ആശംസയോടൊപ്പം വൈദഗ്ദ്ധ്യത്തോടും സമർപ്പണത്തോടും കൂടെ പാപ്പയേയും മറ്റു രോഗികളേയും ശുശ്രൂഷിക്കുന്ന ഡോക്ടർമാരേയും മെഡിക്കൽ ജീവനക്കാരെയും കർത്താവിന് സമർപ്പിക്കുകയും ചെയ്തു. റോമാ രൂപതയും തങ്ങളുടെ മുഴുവൻ സ്നേഹവും സാമിപ്യവും അറിയിച്ചു കൊണ്ടയച്ച സന്ദേശത്തിൽ, പാപ്പായുടെ സൗഖ്യത്തിനായി, പ്രാർത്ഥന ഏറ്റവും ആവശ്യമായ ഈ സമയത്ത്, പൂർവ്വാധികം ശക്തിയോടെ  നിരന്തരമായ പ്രാർത്ഥന വാഗ്ദാനം ചെയ്തു. നയതന്ത്രപ്രതിനിധികളുടെ ഡീനായ ജോർജ് പൌളിഡസും, ബ്രസീലിലെ ദേശിയ മെത്രാൻ സംഘവും പാപ്പായ്ക്ക് രോഗസൗഖ്യ ആശംസകൾ അർപ്പിച്ച് സന്ദേശമയച്ചിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

31 March 2023, 12:58