തിരയുക

ഫ്രാൻസിസ് പാപ്പായും, ഇറ്റലി പ്രസിഡണ്ട് മത്തരെല്ലയും. ഫ്രാൻസിസ് പാപ്പായും, ഇറ്റലി പ്രസിഡണ്ട് മത്തരെല്ലയും.  (Vatican Media)

പ്രസിഡണ്ട് മത്തരെല്ല: സമാധാനത്തിന്റെ ചക്രവാളത്തിലേക്കുള്ള പ്രധാന പാതയാണ് പാപ്പായുടെ വാക്കുകൾ

പരിശുദ്ധ പിതാവ് തന്റെ പാപ്പാ പദം ഏറ്റെടുത്തു കൊണ്ട് ദിവ്യബലിയർപ്പിച്ചതിന്റെ പത്താം വാർഷിക ദിനത്തിൽ ഇറ്റാലിയൻ റിപ്പബ്ലിക്കിന്റെ പ്രസിഡണ്ട് ആശംസാ സന്ദേശം അയച്ചു. ഈ ദശകം ആഴത്തിൽ അടയാളപ്പെടുത്തിയ വ്യക്തിയാണ് പാപ്പായെന്ന് അദ്ദേഹം രേഖപ്പെടുത്തി.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

പൊന്തിഫിക്കേറ്റിന്റെ പത്താം വർഷത്തിന്റെ സന്തോഷകരമായ വാർഷികം, ഇറ്റാലിയൻ റിപ്പബ്ലിക്കിനും തനിക്കും, കൃതജ്ഞതയുടെ വികാരങ്ങൾക്കൊപ്പം ഹൃദയംഗമമായ ആശംസകൾ രൂപപ്പെടുത്താനുള്ള ഒരവസരമാണ് നൽകുന്നത്" എന്ന് ഇറ്റാലിയ൯ പ്രസിഡണ്ട് മത്തരെല്ല  അറിയിച്ചു.  

2013 മാർച്ച് 19 ന് പത്രോസിന്റെ 265-മത് പിൻഗാമിയായി ഏറ്റെടുത്ത ശുശ്രൂഷയുടെ തുടക്കത്തിൽ പരിശുദ്ധ പിതാവ് ദിവ്യബലി അർപ്പിച്ചിരുന്നു. "എല്ലാ മനുഷ്യരുടെയും പൊതു ഭവനമായ ഈ ഗ്രഹത്തിന്റെ സംരക്ഷണത്തിനായുള്ള - അനിഷേധ്യമായ അവകാശങ്ങളും ആർക്കും ഒഴിച്ചുകൂടാനാകാത്ത കടമകളും ഉത്തരവാദിത്തങ്ങളും കൊണ്ട് - വ്യക്തി കേന്ദ്രീകൃതതയെ ഫ്രാൻസിസ് പാപ്പായുടെ അജപാലന പ്രവർത്തനം വീണ്ടും അടിവരയിട്ടു " എന്ന് പ്രസിഡണ്ട് മത്തരെല്ല എടുത്തു പറഞ്ഞു. മനുഷ്യ സാഹോദര്യത്തെക്കുറിച്ചുള്ള പ്രബോധനത്തിൽ  പരസ്പര ധാരണയ്ക്കും ഫലപ്രദമായ സഹകരണത്തിനും പുതിയതും മൂർത്തവും വാഗ്ദാനപ്രദവുമായ സാധ്യതകൾ കണ്ടെത്തുന്ന ഒരു യാത്രയുടെ നാഴികക്കല്ലുകളാണ്  “ലൗദാത്തോ സി, ഫ്രത്തെല്ലി തൂത്തി" തുടങ്ങിയ ചാക്രിക ലേഖനങ്ങൾ എന്ന് പ്രസിഡണ്ട് മത്തരെല്ല നിർവ്വചിച്ചു

ഏറ്റവും ദുർബലരെ കരുതുന്ന ഒരു പാപ്പാ

ഫ്രാൻസിസ് പാപ്പായുടെ സന്ദേശങ്ങൾ "മനുഷ്യരാശിയെ സമാധാനത്തിന്റെയും യഥാർത്ഥ വികസനത്തിന്റെയും ചക്രവാളം ഉറപ്പാക്കുന്നതിനുള്ള പ്രധാന പാതയെ ചൂണ്ടിക്കാണിക്കുന്നു" എന്നും "അസമത്വങ്ങൾ ഇല്ലാതാക്കാനും നമ്മുടെ സമൂഹത്തിലെ ഏറ്റവും ദുർബലരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായവരെ പിന്തുണയ്ക്കാനും ലക്ഷ്യമിട്ടുള്ള അദ്ദേഹത്തിന്റെ പ്രബോധനങ്ങൾ ഈ ദശകത്തെ വളരെ ആഴത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നു" എന്നും സന്ദേശത്തിൽ ഉയർത്തിക്കാട്ടി. സർക്കാരുകൾക്കും അന്താരാഷ്ട്ര സംഘടനകൾക്കും നിരവധി വിശ്വാസികൾക്കും അവിശ്വാസികൾക്കും വേണ്ട ഒരു സൂചികയായി പാപ്പാ തുടരുമെന്നുറപ്പിച്ചുകൊണ്ട് പാപ്പയ്ക്ക് നന്ദി പ്രകടിപ്പിക്കുന്നു എന്നും "ഇറ്റലിയോടുള്ള നിരന്തരമായ സ്നേഹത്തിനും വലിയതും ചെറുതും എന്നാൽ പ്രാധാന്യത്തിൽ കുറവല്ലാത്തതുമായ നഗരങ്ങളിലേക്കുള്ള അദ്ദേഹത്തിന്റെ നിരവധി യാത്രകളെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന തങ്ങൾ വളരെയധികം വിലമതിക്കുന്നു എന്നും മത്തരെല്ല സന്ദേശത്തിൽ അറിയിച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 March 2023, 14:42