തിരയുക

ദക്ഷിണ സുഡാൻ പ്രസിഡന്റ് സാൽവ കീറിനെ ഫ്രാൻസിസ് പാപ്പാ അനുഗ്രഹിക്കുന്നു. ദക്ഷിണ സുഡാൻ പ്രസിഡന്റ് സാൽവ കീറിനെ ഫ്രാൻസിസ് പാപ്പാ അനുഗ്രഹിക്കുന്നു.  (Vatican Media)

കോംഗോ, തെക്കൻ സുഡാ൯ അപ്പസ്തോലിക യാത്ര പൂർത്തിയാക്കി ഫ്രാൻസിസ് പാപ്പാ തിരിച്ചെത്തി

തെക്കൻ സുഡാനിലേക്കും കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ളിക്കിലേക്കുമുള്ള അപ്പസ്തോലിക യാത്ര കഴിഞ്ഞ് ഇന്നലെ വൈകിട്ട് 17.15 ന് റോമിൽ തിരിച്ചെത്തി. 6 ദിവസം നീണ്ട തന്റെ സന്ദർശത്തിനു ശേഷം ജൂബാ അന്തർദ്ദേശിയ വിമാനത്താവളത്തിൽ നിന്ന് പാപ്പായെയും ഏകദേശം 70 ഓളം മാധ്യമ പ്രവർത്തകരേയും വഹിച്ചുകൊണ്ട് പ്രാദേശിക സമയം 11. 56ന് വിമാനം പുറപ്പെട്ടു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

സമാധാനത്തിനായുള്ള ആഹ്വാനം

കഴിഞ്ഞ 6 ദിവസങ്ങളിൽ ഫ്രാൻസിസ് പാപ്പാ കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ളിക്കിലേയും തെക്കൻ സുഡാനിലേയും ജനങ്ങൾക്ക് സമാശ്വാസത്തിന്റെയും പ്രത്യാശയുടേയും ഒരു സന്ദേശം നൽകുവാനാണ് പരിശ്രമിച്ചത്.  ശക്തമായ ഭാഷയിൽ തുടർച്ചയായി പാപ്പാ ഓരോ വ്യക്തിയും അവരവരുടെ ജീവിതത്തിലും രാഷ്ട്രത്തിലും സമാധാനം വളർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് സംസാരിച്ചത്. കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ളിക്കിൽ പൗരാധികാരികളോടു സംസാരിച്ച  അദ്ദേഹത്തിന്റെ ആദ്യ പൊതു പ്രഭാഷണം തന്റെ പിന്നീടുള്ള സന്ദർശനത്തിന്റെ ധ്വനി വ്യക്തമാക്കുന്നതായിരുന്നു.

"വിശാലവും ജീവൻ തുടിക്കുന്നതുമായ ഈ രാജ്യം, ആഫ്രിക്കയുടെ ഉരോദരഭിത്തി (Diaphragm), വയറ്റിലേറ്റ ഒരു പ്രഹരം പോലെ അക്രമങ്ങളാൽ കുറച്ചു കാലമായി ശ്വാസം മുട്ടുന്നതു പോലെ തോന്നുന്നു." പാപ്പാ പറഞ്ഞു.

ഓരോ പ്രഭാഷണവും പ്രത്യേകം തിരഞ്ഞെടുത്ത വിഭാഗങ്ങൾക്കു വേണ്ടിയായിരുന്നെങ്കിലും, ഫ്രാൻസിസ് പാപ്പാ അതെല്ലാം കൂട്ടിയിണക്കി രണ്ടു രാഷ്ട്രങ്ങളിലും അക്രമങ്ങളെല്ലാം അവസാനിപ്പിക്കാനുള്ള ഒരു ഉദ്ബോധനത്തോടെ തന്റെ പൊതു പ്രഭാഷണങ്ങൾ അവരോടുള്ള സാമിപ്യത്തിന്റെ ഭാവപ്രകടനങ്ങൾ കൊണ്ട് ശക്തിപ്പെടുത്തി.

പ്രവർത്തിയിലേക്ക് തിരിയുന്ന സന്ദേശങ്ങൾ

പാപ്പാ അർപ്പിച്ച ദിവ്യബലികളിൽ വൻ ജനാവലിയാണ് വന്നു ചേർന്നത്. കോംഗോയുടെ തലസ്ഥാനമായ കിൻഷാസിയിൽ ഒരു ദശലക്ഷത്തിലധികവും, തെക്കൻ സുഡാന്റെ തലസ്ഥാനമായ ജൂബയിൽ ഏകദേശം 100,000 വിശ്വാസികളും ഫ്രാൻസിസ് പാപ്പായോടൊപ്പം ബലിയർപ്പിക്കാനെത്തി.  പ്രത്യാശയുടെയും തെക്കൻ സുഡാനിലെ ജനങ്ങളോടു ഒരുമിച്ചു നിന്ന് സമാധാനത്തിനായി പരിശ്രമിക്കാനുമുള്ള ഒരു സന്ദേശവും നൽകിക്കൊണ്ടാണ് ഫ്രാൻസിസ് പാപ്പാ തിരിച്ചതെന്ന് ജുബായിൽ നിന്ന് പാപ്പായെയും വഹിച്ചുകൊണ്ടുള്ള വിമാനം പറന്നുയർന്നപ്പോൾ ജൂബയിലെ ആർച്ചുബിഷപ്പായ സ്റ്റീഫൻ അമേയൂ മാർട്ടിൻ മുള്ള ദേശിയ പ്രക്ഷേപണ ഏജൻസിയായ എസ്. എസ്. ബി. സി. യോടു പറഞ്ഞു.

"നമ്മുടെ സഹോദരീ സഹോദരന്മാരെ പരിപാലിക്കുന്നതിലൂടെ മാത്രമെ നമുക്ക് ഈ സമാധാനം സാക്ഷാൽക്കരിക്കാൻ കഴിയൂ," അദേഹം പറഞ്ഞു. "നമ്മുടെ രാഷ്ട്രീയ നേതാക്കൾ പരിശുദ്ധ പിതാവിന്റെയും ആർച്ചുബിഷപ്പ് ജസ്റ്റിൻ വെൽബിയുടേയും റവ. ലെയ്ൻ ഗ്രീൻ ഷീൽഡ്സിന്റെയും  സന്ദേശങ്ങൾ ശരിയായി ശ്രവിക്കുമെന്നും തങ്ങൾ പ്രത്യാശിക്കുന്നു." അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 February 2023, 14:16