തിരയുക

 ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലേക്കും സൗത്ത് സുഡാനിലേക്കും അപ്പസ്തോലിക യാത്രയിൽ - കിൻഷാസ കത്തീഡ്രലിൽ നടന്ന പ്രാർത്ഥനാ യോഗത്തിൽ പാപ്പാ. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലേക്കും സൗത്ത് സുഡാനിലേക്കും അപ്പസ്തോലിക യാത്രയിൽ - കിൻഷാസ കത്തീഡ്രലിൽ നടന്ന പ്രാർത്ഥനാ യോഗത്തിൽ പാപ്പാ.  (VATICAN MEDIA Divisione Foto)

സഭയ്ക്ക് നിങ്ങളെ ആവശ്യമുണ്ട്: കേംഗോയിലെ വൈദീകരോടും സന്യസ്തരോടും പാപ്പാ

ക്രിസ്തുവിനെ ജീവിതത്തിന്റെ കേന്ദ്രമാക്കാനും സുവിശേഷത്തിന്റെ സന്തോഷമുള്ള സാക്ഷികളാകാനും വൈദീകരേയും, ഡീക്കന്മാരെയും, സമർപ്പിതരേയും, സെമിനാരിക്കാരേയും പാപ്പാ പ്രോൽസാഹിപ്പിച്ചു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

കർത്താവിന്റെ സമർപ്പണ തിരുനാൾ ദിനത്തിൽ വൈദീകരും, ഡീക്കന്മാരം', സമർപ്പിതരും, സെമിനാരിക്കാരുമായി കിൻഷാസായിലെ കോംഗോ മാതാവിന്റെ നാമധേയത്തിലുള്ള കത്തീഡ്രലിൽ വച്ച് ഫ്രാൻസിസ് പാപ്പാ കൂടിക്കാഴ്ച നടത്തി.

ശിമയോനും ഉണ്ണിയേശുവുമായുള്ള കൂടിക്കാഴ്ചയെ ധ്യാന വിഷയമാക്കികൊണ്ട് ഫ്രാൻസിസ് പാപ്പാ അവരോടു "യേശുവിനെ നമ്മുടെ ജീവിതത്തിന്റെ കേന്ദ്രത്തിൽ പ്രതിഷ്ഠിക്കുമ്പോൾ നമ്മുടെ കാഴ്ചപ്പാടുകൾക്ക് മാറ്റുണ്ടാകും, നമ്മുടെ എല്ലാ പരിശ്രമങ്ങളിലും ബുദ്ധിമുട്ടുകളിലും, അവന്റെ വെളിച്ചത്താൽ ചുറ്റപ്പെട്ടതായും, അവന്റെ ആത്മാവിനാൽ ആശ്വസിപ്പിക്കപ്പെട്ടതായും അവന്റെ വചനത്താൽ ധൈര്യപ്പെടുത്തുന്നതായും അവന്റെ സ്നേഹത്താൽ പിന്താങ്ങുന്നതായും നമുക്ക് അനുഭവമാകും" എന്നവരോടു പറഞ്ഞു.

സന്യാസ ദൈവവിളി സ്വീകരിച്ചവരോടു "വലിയ വെല്ലുവിളികൾ " ഉണ്ടെങ്കിലും "സുവിശേഷത്തിന്റെ സേവനത്തിൽ വലിയ സന്തോഷമാണുള്ളത്" എന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ആശ്വാസത്തിന്റെയും പ്രത്യാശയുടെയും തൈലം കൊണ്ട് അഭിഷേകം ചെയ്തു തന്റെ ജനത്തെ ദൈവ സ്നേഹത്തിന്റെ  സാക്ഷികളാകാൻ വിളിക്കപ്പെട്ടവരാണ് വൈദികരും സന്യാസികളും എന്നും പാപ്പാ കൂട്ടിച്ചേർത്തു.

ജനത്തിന്റെ സേവകർ

വൈദികരും, സന്യാസിനികളും, മിഷനറിമാരും, സന്യസ്ത സേവനത്തിലേക്ക് വിളിക്കപ്പെട്ടിട്ടുള്ള മറ്റുള്ളവരും ജനത്തിന്റെ സേവകരാകാനാണ് വിളിക്കപ്പെട്ടിട്ടുള്ളത് എന്ന് ഫ്രാൻസിസ് പാപ്പാ ഊന്നിപ്പറഞ്ഞു. " ക്രിസ്തുവിന്റെ സാന്നിധ്യത്തിന്റെയും, അവന്റെ ഉപാധികൾ ഇല്ലാത്ത സ്നേഹത്തിന്റെയും, അവന്റെ അനുരഞ്ജനത്തിന്റെയും മാപ്പുനൽകലിന്റെയും, പാവങ്ങളോടുള്ള അവന്റെ അനുകമ്പാ പൂർണ്ണമായ കരുതലിന്റെയും അടയാളങ്ങളായി പ്രവർത്തിക്കാനാണ് വിളിക്കപ്പെട്ടിട്ടുള്ളത്. ''

എന്നാൽ ഈ സേവനം എപ്പോഴും വെല്ലുവിളികളും ബുദ്ധിമുട്ടുകളും അഭിമുഖീകരിച്ചുകൊണ്ടേ ജീവിക്കാൻ കഴിയുകയുള്ളൂ എന്നും അവയിൽ ആത്മീയമായ ഇടത്തരത്വവും ലൗകിക സുഖങ്ങളും, ഉപരിപ്ലവവും ഉണ്ട് എന്നും പാപ്പാ പറഞ്ഞു. ഈ വെല്ലുവിളികളെ സ്വകാര്യവും പൊതുവുമായ പ്രാർത്ഥന കൊണ്ടേ മറികടക്കാൻ കഴിയുകയുള്ളൂ; കൂടാതെ സ്വയം മറന്നുകൊണ്ടും മറ്റുള്ളവർക്കായി സ്വന്തം ജീവിതം സമർപ്പിച്ചു കൊണ്ടും ''പഠനവും, പരിശീലനവും, തീക്ഷ്ണമതികളുമായ സുവിശേഷ സാക്ഷികളായികൊണ്ടുമാണ് ഇത് സാധിക്കുക" യെന്നും പാപ്പാ കൂട്ടിച്ചേർത്തു. ''ദൈവത്തിന്റെ സ്നേഹ സാക്ഷികളായി ജനത്തെ സേവിക്കണമെങ്കിൽ ഈ വെല്ലുവിളികൾ നാം അഭിമുഖീകരിക്കണമെന്ന് പാപ്പാ തുടർന്നു.

"നല്ല വൈദീകരും ഡീക്കന്മാരും സമർപ്പിത വ്യക്തികളുമാകുവാൻ വാക്കുകളും നല്ല ഉദ്ദേശങ്ങളും മാത്രം പോരാ; നിങ്ങളുടെ വാക്കുകളേക്കാൾ ഉച്ചത്തിൽ നിങ്ങളുടെ ജീവിതങ്ങൾ സംസാരിക്കണം"

നിങ്ങൾ വിലമതിക്കാനാവാത്തവരും പ്രധാനപ്പെട്ടവരുമാണ്!

കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിലെ ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ അംഗീകരിച്ച പാപ്പാ വൈദികരെയും സന്യസ്തരെയും അടിച്ചമർത്തപ്പെട്ടവന്റെ മുറിവുകൾ വച്ചു കെട്ടാൻ സമയം ചെലവഴിച്ച യേശുവെന്ന നല്ല സമരിയാക്കാരനെക്കുറിച്ചും അവരെ ഓർമ്മിപ്പിച്ചു.

"സഹോദരി സഹോദരന്മാരെ, ഈ സേവനത്തിലേക്കാണ് നിങ്ങൾ വിളിക്കപ്പെട്ടിരിക്കുന്നത് ," "ചുറ്റും നിറയുന്ന കൂരിരുളിൽ തിളങ്ങി നിൽക്കുന്ന വെളിച്ചത്തെപ്പോലെ സാമീപ്യവും സമാശ്വാസവും നൽകാൻ, " ഫ്രാൻസിസ് പാപ്പാ അവരോടു പറഞ്ഞു. വൈദികർക്കും ഡീക്കന്മാർക്കും സന്യാസിനി സന്യാസികൾക്കും സെമിനാരിക്കാർക്കും തന്റെ ഹൃദയംഗമമായ നന്ദി അർപ്പിച്ച പാപ്പാ ഒരിക്കലും നിരാശരാകരുതെന്നും സഭയ്ക്ക് അവരെ ആവശ്യമുണ്ടെന്നും പ്രത്യേകം എടുത്തു പറഞ്ഞു. മുഴുവൻ സഭയുടെ പേരിലും സംസാരിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പാ അടിവരയിട്ടു, "നിങ്ങൾ അമൂല്യരും പ്രാധാന്യമർഹിക്കുന്നവരുമാണ്. " " കർത്താവിന്റെ സമാശ്വസിപ്പിക്കുന്ന സാന്നിധ്യത്തിന്റെ വഴികൾ ആകുവാനും, സുവിശേഷത്തിന്റെ സന്തോഷമുള്ള സാക്ഷികളാകുവാനും, അക്രമ കൊടുങ്കാറ്റുകളുടെ നടുവിൽ സമാധാനത്തിന്റെ പ്രവാചകരാകുവാനും, സ്നേഹത്തിന്റെ ശിഷ്യരാകാനും, ദരിദ്രരുടെയും ദുരിതമനുഭവിക്കുന്നവരുടെയും മുറിവുകൾ വച്ചു കെട്ടുവാൻ എപ്പോഴും തയ്യാറായിരിക്കുവാനും "ഫ്രാൻസിസ് പാപ്പാ അവരെ ക്ഷണിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 February 2023, 12:18