തിരയുക

ദൈവവചന വെളിച്ചം ദൈവവചന വെളിച്ചം 

ജീവിത പാതയിൽ വെളിച്ചം വീശുന്ന ദൈവ വചനം!

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം: ദൈവവചനം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

തിരുലിഖിതങ്ങളെ ഉപരിയുപരി സ്വാഗതം ചെയ്യാൻ പരിശുദ്ധാരൂപി നമ്മെ നയിക്കട്ടെയെന്ന് മാർപ്പാപ്പാ ആശംസിക്കുന്നു.

ഈ ഇരുപത്തിരണ്ടാം തീയതി ഞായറാഴ്ച, നാലാം ദൈവവചന ഞായർ ആചരിക്കുന്നതിനോടനുബന്ധിച്ച്, “ദൈവവചനം” (#WordofGod) എന്ന ഹാഷ്ടാഗോടുകൂടി ശനിയാഴ്‌ച (21/01/23) ഫ്രാൻസീസ് പാപ്പാ, കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഈ ആശംസയുള്ളത്.

പാപ്പായുടെ പ്രസ്തുത ട്വിറ്റർ സന്ദേശം ഇപ്രകാരമായിരുന്നു:

“നമ്മുടെ ദൈനംദിന ജീവിതച്ചുവടുകളെ പ്രകാശിപ്പിക്കുന്ന ഒരു വിളക്ക് എന്ന നിലയിൽ വിശുദ്ധ ഗ്രന്ഥത്തെ എന്നും കൂടുതൽ സ്വാഗതം ചെയ്യാൻ പരിശുദ്ധാത്മാവ് നമ്മെ നയിക്കട്ടെ. #ദൈവവചനം”

വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: Lo Spirito Santo ci porti ad accogliere sempre di più la Sacra Scrittura come lampada che illumina i passi della nostra vita quotidiana. #ParoladiDio.

EN: May the Holy Spirit lead us to welcome the Sacred Scriptures more and more like a lamp that sheds light on the steps of our daily lives. #WordofGod

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 January 2023, 13:30